ഹൈദരാബാദ്: വിവാഹമോചനം പ്രഖ്യാപിച്ചതിന് പിന്നാലെ വ്യക്തിത്വത്തെ കളങ്കപ്പെടുത്തുന്ന തരത്തില്‍ വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരേ നിയമനടപടിയുമായി നടി സാമന്ത. സുമന്‍ ടിവി എന്ന യൂട്യൂബ് ചാനലിനും അഭിഭാഷകനായ വെങ്കട് റാവുവിനുമെതിരെയാണ് നടപടി.

അകിനേനി കുടുംബവുമായി തനിക്ക് ബന്ധമുണ്ടെന്ന് അവകാശപ്പെട്ട വെങ്കട് റാവു സാമന്തയ്‌ക്കെതിരേ വീഡിയോയുമായി രംഗത്ത് വന്നിരുന്നു. നാഗചൈതന്യ നല്ല വ്യക്തിയാണെന്നും എന്നാല്‍ സാമന്ത, അകിനേനി കുടുംബത്തിന് ചേരുന്ന പെണ്‍കുട്ടി അല്ലെന്നും വെങ്കട് റാവു വീഡിയോയില്‍ പറഞ്ഞിരുന്നു. സുമന്‍ ടിവി എന്ന യൂട്യൂബ് ചാനലും സമാനമായ ആരോപണങ്ങളാണ് താരത്തിനെതിരേ ഉയര്‍ത്തിയത്. 

ഇരുവര്‍ക്കുമേതിരേ സാമന്ത വക്കീല്‍ നോട്ടീസ് അയച്ചുവെന്ന് തെലുങ്ക് ഐഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. 

2018 ലാണ് സാമന്തയും നാഗചൈതന്യയും വിവാഹിതരായത്. മൂന്ന് വര്‍ഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിക്കുന്നുവെന്ന് ഈ മാസമാദ്യമാണ് ഇരുവരും ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

Content Highlights: Samantha Ruth Prabhu files defamation lawsuits against YouTube channels,  Samantha - Naga Chaithanya divorce