നാ​ഗചൈതന്യ-ശോഭിത പ്രണയവാർത്ത എന്റെ പി.ആർ. വർക്കല്ല, പോയി പണി നോക്കെന്ന് സാമന്ത


ട്വിറ്ററിലൂടെയാണ് കുപ്രചരണങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ സാമന്ത മറുപടി പറയുന്നത്.

സാമന്ത | ഫോട്ടോ: www.instagram.com/samantharuthprabhuoffl/

കഴിഞ്ഞദിവസം സിനിമാലോകത്ത് പരന്ന വാർത്തയായിരുന്നു തെലുങ്ക് നടൻ നാ​ഗചൈതന്യയും നടി ശോഭിത ധൂലിപാലയും പ്രണയത്തിലാണെന്നത്. എന്നാൽ ഇത്തരം വാർത്തകൾ പരത്തുന്നത് നാ​ഗചൈതന്യയുടെ പ്രതിച്ഛായ തകർക്കാനുള്ള മുൻഭാര്യയും നടിയുമായ സാമന്തയുടെ പി.ആർ ടീമാണെന്ന് നടന്റെ ആരാധകർ പറഞ്ഞെന്ന തരത്തിൽ ചിലമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെതിരെ ഇപ്പോൾ സാമന്ത തന്നെ രം​ഗത്തെത്തിയിരിക്കുകയാണ്.

ട്വിറ്ററിലൂടെയാണ് കുപ്രചരണങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ സാമന്ത മറുപടി പറയുന്നത്. പെൺകുട്ടിക്കെതിരെ ​ഗോസിപ്പ് വന്നാൽ അത് സത്യം. ആൺകുട്ടിക്കെതിരെ വന്നാൽ അത് പെൺകുട്ടി ഉണ്ടാക്കിയത്. ഒന്ന് പക്വത വെച്ചുകൂടേ? ആദ്യം നിങ്ങൾ നിങ്ങളുടെ ജോലിയും കുടുംബവും നോക്കൂ. എന്നാണ് സാമന്ത ട്വിറ്ററിൽ കുറിച്ചത്.

2017 ല്‍ വിവാഹിതരായ നാ​ഗചൈതന്യയും സാമന്തയും നാല് വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം 2021 ഒക്ടോബറിലാണ് വേര്‍പിരിഞ്ഞതായി പ്രഖ്യാപിച്ചത്. പരസ്പര സമ്മതത്തോടെയായിരുന്നു വിവാഹമോചനം. അതേസമയം പുതിയ ചിത്രങ്ങളുമായി ബന്ധപ്പെട്ട തിരക്കിലാണ് നാ​ഗചൈതന്യയും സാമന്തയും. താങ്ക്യൂ ആണ് നടന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. വിജയ് ദേവരകൊണ്ടയ്ക്കൊപ്പമുള്ള ഖുഷി, ശാകുന്തളം എന്നിവയാണ് സാമന്തയുടേതായി അണിയറയിലുള്ളത്.


Watch Video

Content Highlights: samantha new tweet, nagachaitanya shobhitha dating

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


pinarayi vijayan pc george

3 min

പിണറായിക്ക് പിന്നില്‍ ഫാരിസ് അബൂബക്കര്‍, അമേരിക്കന്‍ ബന്ധം അന്വേഷിക്കണമെന്ന് പി.സി; ഗുരുതര ആരോപണം

Jul 2, 2022


India vs England 5th Test Birmingham day 2 updates

2 min

റൂട്ടിനെ പുറത്താക്കി സിറാജ്, ഇംഗ്ലണ്ടിന് 5 വിക്കറ്റ് നഷ്ടം; രണ്ടാം ദിനവും സ്വന്തമാക്കി ഇന്ത്യ

Jul 2, 2022

Most Commented