
Photo | Instagram, Samantha
നാലുവർഷം നീണ്ട ദാമ്പത്യത്തിനൊടുവിലാണ് തെന്നിന്ത്യൻ താരങ്ങളായ നാഗ ചൈതന്യയും സാമന്ത റൂത് പ്രഭുവും വിവാഹമോചിതരായത്. പിന്നാലെ സാമന്ത നിരന്തര സൈബർ ആക്രമണവും നേരിടുകയുണ്ടായി. അബോർഷനും അവിഹിത ബന്ധവും തുടങ്ങി വിവാഹമോചനത്തിന്റെ പേരിൽ സാമന്തയ്ക്കെതിരെ ഇല്ലാക്കഥകൾ കെട്ടിച്ചമച്ചവരും ഏറെ. ഇപ്പോഴിതാ നാഗചൈതന്യയിൽ നിന്ന് സാമന്ത 50 കോടി തട്ടിയെടുത്തെന്ന ആരോപണത്തോട് പ്രതികരിച്ചിരിക്കുകയാണ് താരം.
ട്വിറ്ററിലൂടെയാണ് സാമന്തയെ ഒരാൾ മോശം ഭാഷയിൽ വിമർശിച്ചത്. "ഒരു മാന്യനിൽ നിന്ന് 50 കോടി നികുതി രഹിത പണം തട്ടിയെടുത്ത വിവാഹമോചിതയായ മോശപ്പെട്ട സെക്കൻഡ് ഹാൻഡ് ഐറ്റമാണ് സാമന്ത"യെന്നാണ് ഇയാൾ ട്വീറ്റ് ചെയ്തത്. സാധാരണ ഇത്തരം വിമർശനങ്ങളെ അവഗണിക്കാറുള്ള താരം ഇത്തവണ ഇതിനോട് പ്രതികരിച്ച രീതിയ്ക്ക് കയ്യടിക്കുകയാണ് ആരാധകർ. "ദൈവം നിങ്ങളുടെ ആത്മാവിനെ അനുഗ്രഹിക്കട്ടെ". എന്നായിരുന്നു താരത്തിന്റെ മറുപടി. സാമന്തയ്ക്ക് പിന്തുണ നൽകിയും കമന്റിട്ടയാൾക്കെതിരേ രൂക്ഷ വിമർശനവുമായും ആരാധകർ രംഗത്തെത്തിയതോടെ ഇയാൾ കമന്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

നാഗ ചൈതന്യയുമായുള്ള വിവാഹമോചനം തന്നെ തകർത്തു കളയുമോ എന്ന് ഭയന്നിരുന്നുവെന്ന് സാമന്ത അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. . താനെത്ര കരുത്തയാണെന്ന് തിരിച്ചറിഞ്ഞ് അത്ഭുതപ്പെട്ടു. സ്വയം ദുർബലയായ വ്യക്തിയാണ് എന്നാണ് കരുതിയിരുന്നത്. ഈ വിവാഹമോചനത്തോടെ തകരുകയോ മരിച്ചുപോവുകയോ ചെയ്യുമെന്ന് കരുതി. ഇന്ന് താനെത്ര കരുത്തയാണ് എന്നോർത്ത് അഭിമാനിക്കുകയാണ്- സാമന്ത പറയുന്നു.
വിവാഹമോചനത്തിനു പിന്നാലെ സൈബർ ലോകത്ത് നേരിട്ട ട്രോളുകളെക്കുറിച്ചും സാമന്ത പറഞ്ഞിരുന്നു. നിരുപാധികമായ സ്വീകാര്യതയൊന്നും താൻ ആവശ്യപ്പെടുന്നില്ല. വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായിരിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കാറുണ്ട്, പക്ഷേ അപ്പോഴും പരസ്പരം സ്നേഹവും അനുകമ്പയും വച്ചുപുലർത്തണം. കുറച്ചുകൂടി പരിഷ്കൃതമായ രീതിയിൽ അവരുടെ നിരാശ പ്രകടിപ്പിച്ചുകൂടെ എന്നുമാത്രമേ അഭ്യർഥിക്കുന്നുള്ളു- സാമന്ത വ്യക്തമാക്കി.
Content Highlights : Samantha Nagachaithanya divorce, samantha shuts down troll who called her divorced, ruined, second hand item
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..