സിനിമാതാരങ്ങളായ സാമന്തയും നാഗചൈതന്യയും വിവാഹമോചനത്തിനൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. സോഷ്യല്‍ മീഡിയയില്‍ നിന്ന് നാഗചൈതന്യയുടെ കുടുംബ പേരായ അകിനേനി സാമന്ത നീക്കം ചെയ്തതോടെയാണ് ഗോസിപ്പുകള്‍ ശക്തമായത്. ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്കൊപ്പം സാമന്ത ഈയിടെ നല്‍കിയ അഭിമുഖങ്ങളിലൊന്നും പ്രതികരിച്ചതുമില്ല.

സാമന്തയും നാഗചൈതന്യയും വേര്‍പിരിയലിന്റെ വക്കിലാണെന്നും കുടുംബ കോടതിയെ സമീപിച്ചിരിക്കുകയാണെന്നും തെലുങ്ക് മാധ്യമങ്ങളിപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാര്‍ജുന മുന്‍കൈ എടുക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിവാഹമോചനത്തിന് മുന്നോടിയായുള്ള കൗണ്‍സിലിങ് നടപടികള്‍ തുടരുകയാണ്. അതിനിടെ നാഗാര്‍ജുന ഇരുവരും തമ്മിലുള്ള തെറ്റിദ്ധാരണകള്‍ പരിഹരിക്കാന്‍ സജീവമായ ഇടപെടലുകള്‍ നടത്തുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസം നാഗചൈതന്യയുടെ പുതിയ ചിത്രത്തിലെ ഗാനം റിലീസ് ചെയ്തിരുന്നു. അതിനോട് സാമന്ത പ്രതികരിക്കാതിരുന്നതും വലിയ ചര്‍ച്ചയായിരുന്നു. നാഗചൈതന്യയുടെ സിനിമയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സാമന്ത നേരത്തേ പങ്കുവയ്ക്കാറുണ്ടായിരുന്നു. 

Content Highlights: Samantha Naga Chaithanya are heading to divorce, father Nagarjuna to solve misunderstanding between the couple