പ്രിയപ്പെട്ട സാമിന് സ്‌നേഹവും കരുത്തും ആശംസിക്കുന്നു; കുറിപ്പുമായി അഖില്‍ അകിനേനി


സാമന്ത അഖിൽ അകിനേനിയ്‌ക്കൊപ്പം

തനിക്കു പിടിപെട്ട പുതിയ രോഗവിവരം വെളിപ്പെടുത്തി തെന്നിന്ത്യന്‍ നടി സാമന്ത കഴിഞ്ഞ ദിവസം കുറിപ്പ് പങ്കുവച്ചിരുന്നു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് അവര്‍ അസുഖം ബാധിച്ചതായി അറിയിച്ചത്. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മയോസൈറ്റിസ് എന്നു പറയുന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ് സാമന്തയെ പിടികൂടിയത്. ശരീരത്തിലെ മസിലുകളെ ദുര്‍ബലപ്പെടുത്തുന്ന അസുഖമാണിത്.

സാമന്തയ്ക്ക് പിന്തുണയുമായി ഒട്ടേറെ സിനിമാപ്രവര്‍ത്തകരും ആരാധകരുമാണ് കമന്റുകള്‍ പോസ്റ്റ് ചെയ്തത്. സാമന്തയുടെ മുന്‍ ഭര്‍ത്താവ് നാഗചൈതന്യയുടെ സഹോദരനും നടനുമായ അഖില്‍ അകിനേനിയും ആശംസകള്‍ നേര്‍ന്നു. പ്രിയപ്പെട്ട സാമിന് സ്‌നേഹവും കരുത്തും ആശംസിക്കുന്നുവെന്ന് അഖില്‍ കുറിച്ചു.ആശുപത്രിയില്‍നിന്നുള്ള ഒരു ഫോട്ടോ പങ്കുവെച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ സാമന്ത തന്റെ അസുഖത്തെ സംബന്ധിച്ച് വൈകാരികമായി ഒരു കുറിപ്പ് കഴിഞ്ഞ ദിവസമാണ് പങ്കുവച്ചത്.

''യശോദ ട്രെയിലറിനോടുള്ള നിങ്ങളുടെ പ്രതികരണങ്ങള്‍ എന്നെ ശക്തിപ്പെടുത്തുന്നു. നിങ്ങള്‍ തരുന്ന ആ സ്നേഹവും ബന്ധവുമാണ് എനിക്ക് ജീവിതത്തിലെ വെല്ലുവിളികളെ നേരിടാനുള്ള കരുത്ത് നല്‍കുന്നത്. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് എനിക്ക് ഓട്ടോ ഇമ്മ്യൂണ്‍ രോഗമായ മയോസൈറ്റിസ് പിടിപെട്ടു. രോഗം ഭേദമായിക്കഴിഞ്ഞ ശേഷം നിങ്ങളോട് പറയാമെന്ന് കരുതിയതായിരുന്നു. പക്ഷേ, ഇത് മാറാന്‍ ഞാന്‍ വിചാരിച്ചതിലും സമയമെടുക്കും-സാമന്ത ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു.

അതേസമയം രോഗം ഉടന്‍തന്നെ മാറുമെന്ന് ഡോക്ടര്‍മാര്‍ പ്രത്യാശ പ്രകടിപ്പിച്ചതായും അവര്‍ പറഞ്ഞു.

എന്താണ് മയോസൈറ്റിസ് ?

എല്ലുകള്‍ക്ക് ബലക്ഷയവും ശരീരത്തിന് വേദനയും അനുഭവപ്പെടുന്ന രോഗമാണ് മയോസൈറ്റിസ് . ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന അസുഖമാണിത്. കഴുത്തിലും തോളിലും തുടകളിലും ശരീരത്തിന്റെ പിന്‍ഭാഗങ്ങളിലുമുള്ള മസിലുകളെയെല്ലാം ഇത് ബാധിക്കും. നിരന്തരമായി വേദനയും ക്ഷീണവും അനുഭവപ്പെടുന്നതും ഈ രോഗത്തിന്റെ ലക്ഷണമാണ്. ഇരിക്കാനും നില്‍ക്കാനുമുള്ള പ്രയാസം, തല ഉയര്‍ത്തിപ്പിടിക്കാനാവാത്ത അവസ്ഥ തുടങ്ങിയവയെല്ലാം മയോസൈറ്റിസ് രോഗത്തിന്റെ ലക്ഷണങ്ങളായി കണ്ടുവരാറുണ്ട്.

Content Highlights: Samantha Myositis actress Gets Support From akhil akkineni Instagram post


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented