ചില ദിവസങ്ങളിൽ കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലും ബുദ്ധിമുട്ടി; പോരാടാനാണ് തീരുമാനം -സാമന്ത


സാമന്ത | ഫോട്ടോ: www.instagram.com/samantharuthprabhuoffl/

പേശികൾക്ക് ബലക്ഷയം സംഭവിക്കുന്ന മയോസൈറ്റിസ് എന്ന രോ​ഗാവസ്ഥയിൽ നിന്ന് പതിയെ പുറത്തുവരികയാണ് നടി സാമന്ത. ഇതിനിടയിൽ പുതിയ ചിത്രമായ യശോദയുടെ പ്രചാരണപരിപാടികളിലും അവർ പങ്കെടുക്കുന്നുണ്ട്. സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ ഒരഭിമുഖത്തിൽ മയോസൈറ്റിസിനോട് എങ്ങനെയാണ് പോരാടിയതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് അവർ.

ജീവഹാനിയുണ്ടാക്കുന്ന രോ​ഗമല്ല മയോസൈറ്റിസ് . ജീവിതത്തിൽ ചില ദിവസങ്ങൾ നല്ലതും മറ്റുചിലത് മോശവുമായിരിക്കും. ചിലദിവസങ്ങളിൽ കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലും ബുദ്ധിമുട്ടായിരുന്നു. ചിലദിവസങ്ങളിൽ പോരാടണമെന്ന് തോന്നും. പതിയെ പോരാടണമെന്ന് തോന്നുന്ന ദിവസങ്ങൾ കൂടി വന്നു. മൂന്ന് മാസമായി ഇപ്പോൾ.



ഇരുണ്ടതും ബുദ്ധിമുട്ടേറിയതുമായ സമയമായിരുന്നു അതെന്നും സാമന്ത ഓർമിച്ചു. ഉയർന്ന ഡോസിലുള്ള മരുന്നുകളിലും ഡോക്ടർമാർക്കടുത്തേക്കുള്ള അവസാനിക്കാത്ത യാത്രകളിലും ദിവസങ്ങൾ മുഴുകി. ഓരോ ദിവസവും കാര്യക്ഷമമായി വിനിയോ​ഗിച്ചില്ലെങ്കിൽ കുഴപ്പമില്ല. ചില സാഹചര്യങ്ങളിൽ പരാജയപ്പെടുന്നതിൽ കുഴപ്പമില്ല. എല്ലായ്പ്പോഴും സമയം നിങ്ങൾക്ക് അനുകൂലമായിക്കൊള്ളണമെന്നുമില്ലെന്നും സാമന്ത പറഞ്ഞു.

ശ്രീദേവി മൂവീസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ശിവലെങ്ക കൃഷ്ണ പ്രസാദ് നിർമ്മിച്ച ചിത്രമാണ് യശോദ. ഹരിയും ഹരീഷും ചേർന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്. തെലുങ്കിലും തമിഴിലും സാമന്ത തന്നെയാണ് ഡബ്ബ് ചെയ്തിരിക്കുന്നത്. സംഗീതസംവിധാനം മണിശർമ്മയും ഛായാഗ്രഹണം എം. സുകുമാറും നിർവഹിക്കുന്നു. ഉണ്ണി മുകുന്ദൻ, സമ്പത്ത്, മുരളി ശർമ, വരലക്ഷ്മി ശരത്കുമാർ എന്നിവരാണ് മറ്റുപ്രധാനവേഷങ്ങളിൽ.

Content Highlights: Samantha Health Updates, Samantha New Interview, Samantha On her Myositis recovery


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented