സാമന്ത അക്കിനേനി
സിനിമകളില്‍ നിന്നും ലഭിക്കുന്ന വരുമാനം സമൂഹത്തിന് ഉപകാരപ്പെടുന്ന രീതിയില്‍ വിനിയോഗിക്കാന്‍ ശ്രമിക്കുന്നവരാണ് മിക്ക സിനിമാതാരങ്ങളും. സിനിമയ്ക്കപ്പുറം തനിക്ക് സമൂഹത്തിനായി എന്തു ചെയ്യാനുണ്ടെന്നു ചിന്തിച്ചു തുടങ്ങിയിരിക്കുകയാണ് നടി സാമന്ത അക്കിനേനിയും. അതേത്തുടർന്ന് ഒരു പ്രീ സ്കൂള്‍ തുടങ്ങിയിരിക്കുകയാണ് ഇപ്പോള്‍ ഈ തെന്നിന്ത്യന്‍ സുന്ദരി.
സാമന്തയും സുഹൃത്തുക്കളായ ഫാഷന്‍ ഡിസൈനര്‍ ശില്പ റെഡ്ഡിയും മുക്ത ഖുറാനയും ചേര്‍ന്ന് ഹൈദരാബാദിലെ ജൂബിലി ഹില്‍സിലാണ് പ്രീ-സ്കൂള്‍ തുടങ്ങിയിരിക്കുന്നത്. സ്കൂളില്‍ ചേരുന്നതിനുമുമ്പ് കുട്ടികളെ പരിശീലിപ്പിക്കേണ്ടുന്ന പ്രധാനപ്പെട്ട ശീലങ്ങളിലൂന്നിയാണ് തന്റെ സ്കൂള്‍ പ്രവര്‍ത്തിക്കുകയെന്നു സാമന്ത പറയുന്നു. ശാന്തമായ മനസ്സുകളിലാണ് ഉജ്ജ്വലമായ ആശയങ്ങള്‍ ജനിക്കുന്നത്. മനസ്സ് ഏകാഗ്രമാക്കുകയെന്നതും പ്രധാനമാണ്. തുറന്ന ഹൃദയവുമായി ചുറ്റുമുള്ള ചിന്തകളും വികാരങ്ങളും ശാരീരികമാറ്റങ്ങളുമെല്ലാം കുട്ടികള്‍ ശ്രദ്ധിക്കണം. ശ്രദ്ധിച്ച് തീരുമാനങ്ങളെടുക്കാന്‍ കുട്ടികള്‍ സന്നദ്ധരാകണം. അതാണ് താന്‍ ഈ പ്രീ-സ്കൂള്‍ കൊണ്ടുദ്ദേശിക്കുന്നതെന്നും നടി പറഞ്ഞു. നിരാലംബരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു എന്‍ ജി ഒയിലും സാമന്ത അംഗമാണ്. ഒപ്പം നായികയാവുന്ന പുതിയ സിനിമ ജാനു ഫെബ്രുവരി ഏഴിന് റിലീസ് ചെയ്യുന്നത് കാത്തിരിക്കുകയുമാണ് സാമന്ത.
Content Highlights : samantha akkineni starting pre school for kids in hyderabad with friends
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..