-
നടി സാമന്ത അക്കിനേനിയുടെ സുഹൃത്തും പ്രശസ്ത മോഡലും ഫാഷന്‍ ഡിസൈനറുമായ ശില്പ റെഡ്ഢിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്‍സ്റ്റാഗ്രാമിലൂടെ ശില്പ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ശില്പയ്ക്ക് കോവിഡ് സ്ഥിരീകരിച്ച വാര്‍ത്തയറിഞ്ഞ് സാമന്തയുടെ ആരാധകരും ആശങ്കയിലാണ്. ശില്പയെ അഞ്ചുദിവസങ്ങള്‍ക്കു മുമ്പ് സാമന്ത സന്ദർശിച്ചിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇതാണ് ആശങ്കകള്‍ക്ക് വഴിവെച്ചിരിക്കുന്നത്.
ഒരു കുടുംബ സുഹൃത്ത് വീട്ടിലെത്തി തന്നെ സന്ദര്‍ശിച്ചിരുന്നുവെന്നും അങ്ങനെയായിരിക്കാം രോഗം പകര്‍ന്നതെന്നും ശില്പ പറയുന്നു. കുടുംബസുഹൃത്തിന്റെ ബന്ധുവിന് കോവിഡ് ബാധിച്ചുവെന്നറിഞ്ഞതോടെ ശില്പയും കുടുംബവും കോവിഡ് പരിശോധനയ്ക്കു വിധേയരാവുകയായിരുന്നു. പരിശോധനയില്‍ ശില്പയ്ക്കും ഭര്‍ത്താവിനും കോവിഡ് ഉണ്ടെന്നു കണ്ടെത്തി. ഇരുവര്‍ക്കും കോവിഡ് ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല.
A post shared by SHILPA REDDY (@shilpareddy.official) on
തന്നില്‍ നിന്ന് ആര്‍ക്കും പകരാതിരിക്കാനും കോവിഡിനെ ചെറുക്കാനും അതീവ ശ്രദ്ധാലുവാണ് ഇപ്പോള്‍ താനെന്നും അതിനായി കൃത്യമായ ജീവിതശൈലിയും ഭക്ഷണരീതികളുമാണ് ഇപ്പോള്‍ പിന്തുടരുന്നതെന്നും ശില്പ വീഡിയോയിലൂടെ അറിയിച്ചു. ഭക്ഷണ രീതികളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് വിശദമായ ഒരു പോസ്റ്റാണ് ശില്പ പങ്കുവെച്ചിട്ടുള്ളത്.
Content Highlights : samantha akkineni's friend and designer shilpa reddy tests covid positive
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..