സാമന്ത അകിനേനി, യാനിക് ബെൻ
മികച്ച അഭിപ്രായം നേടുകയാണ് മനോജ് ബാജ്‌പേയ്, സാമന്ത അക്കിനേനി, പ്രിയ മണി തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ ഫാമിലി മാന്‍ സീസണ്‍ 2 വെബ്‌സീരീസ്.
ത്രില്ലറായി ഒരുക്കിയ സീരീസില്‍ രാജി എന്ന ശ്രീലങ്കന്‍ പെണ്‍കുട്ടിയായി എത്തി അമ്പരപ്പിക്കുന്ന പ്രകടനമാണ് സാമന്ത കാഴ്ച വയ്ക്കുന്നത്. കരിയറില്‍ സാമന്തയുടെ ഏറ്റവും മികച്ച പ്രകടനം എന്നാണ് നിരൂപകര്‍ വിലയിരുത്തുന്നത്. അപകടം നിറഞ്ഞ നിരവധി സംഘട്ടന രംഗങ്ങളും ചിത്രത്തില്‍ ഉണ്ടായിരുന്നു.
ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷന്‍ വീഡിയോ പങ്കുവയ്ക്കുകയാണ് സാമന്ത. സീരിസിനായി തന്നെ സ്റ്റണ്ട് പരിശീലിപ്പിച്ച പരിശീലകന്‍ യാനിക് ബെന്നിന് നന്ദി പറഞ്ഞു കൊണ്ടാണ് താരത്തിന്റെ കുറിപ്പ്.
''സംഘട്ടനരംഗങ്ങള്‍ക്കായി എന്നെ പരിശീലിപ്പിച്ച യാനിക് ബെന്നിന് പ്രത്യേകം നന്ദി.... എന്റെ ശരീരത്തിന്റെ ഓരോ ഭാഗവും വേദനിക്കുമ്പോഴും മികച്ച രീതിയില്‍ മുന്നേറാന്‍ എന്നെ പ്രേരിപ്പിച്ചതിന്.....(വേദനാസംഹാരികള്‍ക്കും നന്ദി). ഉയരങ്ങളെ എനിക്ക് ഭയമാണ്, പക്ഷേ ഞാന്‍ ആ കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടിയത് നിങ്ങള്‍ എന്റെ പിറകിലുണ്ടെന്ന ധൈര്യത്തിലാണ്... ഒരു പാടൊരു പാട് സ്‌നേഹം.'' സാമന്ത കുറിച്ചു.
2019-ലാണ് ഫാമിലി മാന്റെ ആദ്യ സീസണ്‍ പുറത്തിറങ്ങുന്നത്. രാജ് നിധിമോരു, ഡി.കെ.കൃഷ്ണ എന്നിവരാണ് ഫാമിലി മാന്റെ സംവിധായകരും നിര്‍മാതാക്കളും.
Content Highlights: Samantha Akkineni Did All Her Stunts in The Family Man 2 Thanks Trainer, yannick ben stunt
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..