തെന്നിന്ത്യന്‍ താരം സാമന്ത കഴിഞ്ഞ ദിവസം തിരുമല ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. സുരക്ഷാജീവനക്കാര്‍ക്കൊപ്പമാണ് താരം അമ്പലത്തില്‍ എത്തിയത്. തൊഴുത് പുറത്തിറങ്ങി മടങ്ങാനൊരുങ്ങവേ ആരാധകരും മാധ്യമപ്രവര്‍ത്തകരും സാമന്തയ്ക്ക് ചുറ്റും കൂടി. അതിനിടയില്‍ ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം താരത്തെ ചൊടിപ്പിച്ചു.

സാമന്തയും ഭര്‍ത്താവും നടനുമായ ഗാനചൈതന്യയും വിവാഹമോചനത്തിന് ഒരുങ്ങുകയാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. സമൂഹമാധ്യമങ്ങളില്‍ നിന്ന് നാഗചൈതന്യയുടെ കുടുംബപേരായ അകിനേനി, സാമന്ത നീക്കം ചെയ്തതോടെയാണ് അഭ്യൂഹങ്ങള്‍ ശക്തമായത്. വാര്‍ത്തകളോട് സാമന്തയും നാഗചൈതന്യയും ഇതുവരെ പ്രതികരിച്ചിട്ടില്ല. ക്ഷേത്രത്തിലെത്തിയ സാമന്തയോട് ഇതെക്കുറിച്ചുള്ള പ്രതികരണമാണ് മാധ്യമപ്രവര്‍ത്തകന്‍ ആരാഞ്ഞത്.

'ഞാന്‍ അമ്പലത്തിലാണ്, നിങ്ങള്‍ക്ക് വിവരമുണ്ടോ'? എന്ന് സാമന്ത അയാളോട് ചോദിച്ചു. മാസ്‌ക് ധരിച്ചിരുന്നതിനാല്‍ ചൂണ്ടു വിരല്‍ തലയിലേക്ക് ചൂണ്ടിയായിരുന്നു സാമന്തയുടെ പ്രതികരണം. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

Content Highlights: Samantha actor angry reaction as a media person asks her about divorce rumour