സാമന്തസ പുഷ്പയിലെ ഗാനരംഗത്തിൽ സാമന്തയും അല്ലു അർജുനും
2022-ല്‍ പുറത്തിറങ്ങി ഇന്ത്യയെമ്പാടും തരംഗമായ ചിത്രമാണ് അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ: ദ റൈസ്. നായികയായെത്തിയ രശ്മികയ്ക്ക് ഒപ്പം തന്നെ ശ്രദ്ധയാകര്‍ഷിച്ച മറ്റൊരു സാന്നിധ്യമായിരുന്നു അതിഥിവേഷത്തിലെത്തിയ സാമന്ത. ഈ ഗാനരംഗത്തില്‍ ഏതുസാഹചര്യത്തിലാണ് അഭിനയിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സാമന്ത.
പുഷ്പയില്‍ സാമന്ത അഭിനയിച്ച ഗാനരംഗമായ ''ഊ അണ്ടാവാ'' എന്ന ഗാനം ഇന്നും ഹിറ്റ് ചാര്‍ട്ടുകളിലുണ്ട്. എന്നാല്‍ ഈ രംഗത്തില്‍ താന്‍ അഭിനയിക്കുന്നത് കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും ഇഷ്ടമല്ലായിരുന്നെന്ന് സാമന്ത പറഞ്ഞു. വീട്ടില്‍ അടങ്ങിയിരിക്കാനാണ് എല്ലാവരും പറഞ്ഞതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ശാകുന്തളം എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
'പുഷ്പയിലെ ഗാനം അവതരിപ്പിക്കാനുള്ള ഓഫര്‍ വന്നത് വിവാഹമോചനത്തിന്റെ തയ്യാറെടുപ്പുകള്‍ക്കിടയിലായിരുന്നു. വിവാഹമോചനം ഔദ്യോഗികമായി പ്രഖ്യാപിച്ചപ്പോള്‍ എല്ലാവരും പറഞ്ഞത് വീട്ടിലിരിക്കാനും ഇങ്ങനെയൊരു പാട്ടിനുവേണ്ടി നൃത്തം ചെയ്യരുത് എന്നുമായിരുന്നു. വെല്ലുവിളികളെ അതിജീവിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന സുഹൃത്തുക്കള്‍ വരെ ഇക്കാര്യമാണ് ആവശ്യപ്പെട്ടത്. പക്ഷേ ചെയ്യും എന്നായിരുന്നു എന്റെ നിലപാട്.' സാമന്ത പറഞ്ഞു.
എന്തുകൊണ്ട് ഒളിച്ചിരിക്കണം എന്നുമാത്രമാണ് ആ സമയത്ത് ചിന്തിച്ചതെന്നും സാമന്ത ചൂണ്ടിക്കാട്ടി. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. വിവാഹജീവിതത്തോട് തന്റെ 100 ശതമാനവും നല്‍കി. പക്ഷേ ശരിയായില്ല. പാട്ടിന്റെ വരികള്‍ ആകര്‍ഷിച്ചിരുന്നു. പിന്നെ കരിയറില്‍ ഇങ്ങനെയൊരു നൃത്തരംഗം ചെയ്തിട്ടുമില്ലായിരുന്നു. ആ സിനിമയിലെ മറ്റൊരു കഥാപാത്രത്തേപ്പോലെയാണ് ആ ഗാനരംഗത്തെ കണ്ടത്, അല്ലാതെ ഐറ്റം നമ്പറായല്ലെന്നും സാമന്ത കൂട്ടിച്ചേര്‍ത്തു.
ചിത്രത്തിന്റെ രണ്ടാം ഭാഗമായ പുഷ്പ: ദ റൂളിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. രശ്മിക തന്നെയാണ് ഈ ചിത്രത്തിലും നായിക. വില്ലന്‍ വേഷത്തില്‍ ഫഹദ് ഫാസിലും ചിത്രത്തിലുണ്ട്.
Content Highlights: samantha about the time she got the offer to do oo antava song, pushpa the rise allu arjun
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..