സമം; ഒരമ്മയും മകളും തമ്മിലുള്ള അപൂർവ്വ ആത്മബന്ധത്തിൻ്റെ കഥ


ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ അവസരം ലഭിച്ചതിൽ വളരെ സംതൃപ്തിയുണ്ടെന്ന് ഷീലു എബ്രഹാം

സമം എന്ന ചിത്രത്തിൽ കൃതികയും ഷീലു എബ്രഹാമും

ഒരു അമ്മയും മകളും തമ്മിലുള്ള അസാധാരമായ ആത്മബന്ധത്തിൻ്റെ കഥ പറയുകയാണ് സമം എന്ന ചിത്രം. ഒരു മിന്നാമിനുങ്ങിന് നുറുങ്ങുവെട്ടം, അമരം, സവിധം തുടങ്ങിയ നിരവധി ചിത്രങ്ങളുടെ നിർമ്മാതാവായും, തനിയെ, തനിച്ചല്ല ഞാൻ എന്നീ ചിത്രങ്ങളുടെ രചയിതാവും സംവിധായകനുമായി, സംസ്ഥാന, ദേശീയ, അന്തർദേശീയ പുരസ്ക്കാരങ്ങൾ നേടിയ ബാബു തിരുവല്ല ഒരു ഇടവേളയ്ക്ക് ശേഷം രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് സമം.ചിത്രത്തിൻ്റെ ചിത്രീകരണം തിരുവല്ലയിലും പരിസരങ്ങളിലുമായി ആരംഭിച്ചു.

വ്യത്യസ്തമായൊരു പ്രമേയമാണ് സമം അവതരിപ്പിക്കുന്നതെന്ന് ബാബു തിരുവല്ല പറഞ്ഞു. നിമ്മി ജോർജിനും (ഷീലു എബ്രഹാം) മകൾ അന്നയ്ക്കും (കൃതിക പ്രദീപ്) ഒരു അമ്മയ്ക്കും മകൾക്കും ഇല്ലാത്തത്ര ആത്മബന്ധമായിരുന്നു ഉണ്ടായിരുന്നത്. ഭർത്താവ് മുമ്പേ മരിച്ചു പോയിരുന്നതുകൊണ്ട് അന്നയെ പൊന്നുപോലെയാണ് നിമ്മി പരിപാലിച്ചത്. ഇവരുടെ ജീവിതത്തിൽ പിന്നീട് ഉണ്ടാവുന്ന സംഭവവികാസങ്ങൾ ആണ് സമത്തിലൂടെ ബാബു തിരുവല്ല അവതരിപ്പിക്കുന്നത്.

സമം എന്ന ചിത്രത്തിന്റെ സംവിധായകൻ ബാബു തിരുവല്ലയും പ്രധാനതാരങ്ങളും

യോഗയിൽ പൂർണ്ണമായി സമർപ്പിച്ച ജീവിതമായിരുന്നു നിമ്മിയുടേത്. എല്ലാ മതവും ഒന്നാണെന്ന് വിശ്വസിച്ചിരുന്ന നിമ്മി യോഗ മറ്റുള്ളവരിലേക്ക് പകർന്നു നൽകാനും ശ്രമിച്ചു. ഷീലു എബ്രഹാമിൻ്റെ ശക്തമായ കഥാപാത്രമാണ് നിമ്മി. ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ അവസരം ലഭിച്ചതിൽ വളരെ സംതൃപ്തിയുണ്ടെന്ന് ഷീലു എബ്രഹാം പറഞ്ഞു.

മനോജ് കെ.ജയൻ, അശോകൻ, കാർത്തിക് ശങ്കർ, പുത്തില്ലം ഭാസി, ഡോ.ആസിഫ് ഷാ, രാധിക, ഇന്ദു ഹരിപ്പാട് എന്നിവരാണ് മറ്റ് മുഖ്യവേഷങ്ങളിൽ എത്തുന്നത്.

സിംഫണി ക്രിയേഷൻസിനു വേണ്ടി ബാബു തിരുവല്ല നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ക്യാമറ - ഉണ്ണി മടവൂർ, എഡിറ്റിംഗ് - വിപിൻ മണ്ണൂർ, സംഗീതം - അശോകൻ, പശ്ചാത്തല സംഗീതം - ഇഷാൻ ദേവ്, കല - പ്രദീപ് പത്മനാഭൻ, മേക്കപ്പ് -സുജിൻ, കോസ്റ്റ്യൂംസ് - വാഹീദ്, പ്രൊഡക്ഷൻ കൺട്രോളർ- സേതു അടൂർ, പ്രൊജക്റ്റ് ഡിസൈനർ - ഹരികൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ -സനീഷ് സാമുവേൽ, അസോസിയേറ്റ് ഡയറക്ടർ - അരുൺരാജ്, പി.ആർ.ഒ- അയ്മനം സാജൻ.

Content Highlights: samam malayalam movie shooting progressing, sheelu abraham, kritika pradeep, karthik shankar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented