ആഗ്നസ് ജോയ്, തെരേസാ ജോയ്
ബ്രിസ്ബേന്‍: ലോക സമാധാനവും ലോക ദേശീയ ഗാനങ്ങളും ആസ്പദമാക്കി നിര്‍മിച്ച 'സല്യൂട്ട് ദി നേഷന്‍സ്' ഡോക്യുമെന്ററിക്കുള്ളലോക റെക്കോര്‍ഡ് നല്കി ആദരിക്കലും പ്രദര്‍ശനവും ജൂലൈ 28ന് ഓസ്ട്രേലിയയിലെ ബ്രിസ്ബേന്‍ സിറ്റിയിലുള്ള സെന്റ്.ജോണ്‍സ് കത്തീഡ്രല്‍ ഹാളില്‍ നടക്കും. ലോകത്തിലെ മുഴുവന്‍ രാജ്യങ്ങളെ കുറിച്ചും അവയുടെ ദേശീയ ഗാനങ്ങളെകുറിച്ചും അന്താരാഷ്ട്ര ഭാഷകളെകുറിച്ചും 9 വര്‍ഷം കഠിനമായ ഗവേഷണം നടത്തി , ലോക സമാധാനത്തിനും മാനവ സ്നേഹം ഊട്ടിയുറപ്പിക്കുന്നതിനുമായി ലോകത്തിലെ മുഴുവന്‍ രാജ്യങ്ങളുടെയും ദേശീയ ഗാനങ്ങള്‍ മനഃ പാഠമാക്കി പാടി ലോകത്തില്‍ പുതിയൊരു റെക്കോര്‍ഡ് സൃഷ്ടിച്ച ഓസ്ട്രേലിയയിലെ ബ്രിസ്ബെന് സിസ്റ്റേഴ്സ് എന്നറിയപ്പെടുന്ന ആലപ്പുഴ ചേര്‍ത്തല തൈക്കാട്ടുശ്ശേരി സ്വദേശികളായ ആഗ്നെസ് ജോയിയും തെരേസ ജോയിയുമാണ് ഡോക്യുമെന്ററിയുടെ രചന നിര്‍വഹിച്ചത്. നിര്‍മാണവും സംവിധാനവും ആഗ്നസിന്റെയും തെരേസയുടേയും പിതാവും ഓസ്ട്രേലിയന്‍ ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന നടനും എഴുത്തുകാരനും സംവിധായകനുമായ ജോയ് കെ.മാത്യുവാണ്.
ലോക ചരിത്രത്തില്‍ ആദ്യമായി ലോകത്തിലെ മുഴുവന്‍ ഭൂഖണ്ഡങ്ങളില്‍ നിന്നും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖരെയടക്കം 75 ല്‍ പ്പരം രാജ്യക്കാരെ ഉള്‍പ്പെടുത്തി ലോക സമാധാനം, ദേശീയ ഗാനം എന്നീ വിഷയങ്ങള്‍ ആസ്പദമാക്കി നിര്‍മിക്കുന്ന ലോകത്തിലെ ആദ്യ ഡോക്യുമെന്ററി ഫിലിമാണിത്.
ഉച്ചയ്ക്ക് 1.00ന് യുണൈറ്റഡ് നേഷന്‍സ് അസോസിയേഷന് ഓസ്ട്രേലിയ ക്വീന്സ്ലാന്ഡ് ഡിവിഷനും പീസ് കീപ്പേഴ്സ് ഓസ്ട്രേലിയയും എര്ത് ചാര്‍ട്ടര്‍ ഓസ്ട്രേലിയയും ആഗ്നസ് ആന്റ് തെരേസ പീസ് ഫൗണ്ടേഷനുമായി സംയുക്തമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ചടങ്ങില്‍ അതിഥികളുടെ ആവശ്യപ്രകാരം ആഗ്നെസും തെരേസയുംവിവിധ രാജ്യങ്ങളുടെ ദേശീയഗാനാലപിക്കും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖരടക്കം വിവിധ രാജ്യങ്ങളുടെ കോണ്‍സുലേറ്റ് പ്രതിനിധികള്‍, യുണൈറ്റഡ് നേഷന്‍സ് അസോസിയേഷന് ഓസ്ട്രേലിയ ക്വീന്സ്ലാന്ഡ് ഡിവിഷന് പ്രതിനിധികള്‍, ഓസ്ട്രേലിയന്‍ ചലച്ചിത്ര രംഗത്തെ പ്രമുഖര്‍, സര്‍ക്കാര്‍ പ്രതിനിധികള്‍, സല്യൂട്ട് ദി നേഷന്‍സ് ഇന്റര്‍നാഷണല്‍ ചീഫ് കോ ഓര്‍ഡിനേറ്റര്‍ ക്ലം ക്യാമ്പ്ബെല്‍, ആഗ്നെസ് ജോയ് തെരേസ ജോയ്, ജോയ് കെ മാത്യു എന്നിവര്‍ സംസാരിക്കും.
ഐക്യരാഷ്ട്രസഭ അസോസിയേഷന് ഓസ്ട്രേലിയ സംഘടിപ്പിക്കുന്ന ഈ ചടങ്ങിന് ഓസ്ട്രേലിയയിലെ പ്രമുഖരുംവിവിധ മേഖലകളിലെ വിദഗ്ദ്ധര്‍ അടങ്ങിയ ജഡ്ജിങ് കമ്മിറ്റിയും പത്ര ദൃശ്യ മാധ്യമങ്ങളും വിവിധ വേള്‍ഡ് റെക്കോര്‍ഡ് ടീമുകളും സാക്ഷ്യം വഹിച്ച്ലോക റെക്കോര്ഡ്നല്കി ആദരിക്കും
തിരക്കഥ- ആഗ്നസ് ജോയ് തെരേസ ജോയ്, നിര്‍മ്മാണം, സംവിധാനം- ജോയ്. കെ. മാത്യു. ഛായാഗ്രഹണം- ആദം അന്തോണി കെ, പ്രൊഡക്ഷന്കോര്ഡിനേറ്റര്- ക്ലം ക്യാമ്പ് ബെല്‍, സംഗീതം -കെ ഹാര്‍ട്വിഗ്, അസോസിയേറ്റ് ക്യാമറ -ഡാനിയല്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- ക്ലെയര്‍, അസോസിയേറ്റ് ഡയറക്ടര്‍- പൗളിന്, ജോര്‍ജിയ ഷാനോണ്‍, ജസീക്കാ തായ, എഡിറ്റിംഗ്- ലിന്സണ് റാഫേല്‍, അസിസ്റ്റന്റ് ഡയറക്ടര്‍- സോഫിയ,റയാന്. ഡിസൈന്‍- ഡേവിസ് വര്‍ഗീസ്, മേക്കപ്പ് -എമ്മ, ഗ്രേസ്, ജെയിന്, മേഗന്. ആര്‍ട്ട്- സാലി അലക്സ്, ബൂലോ ബൈലാന്‍, ഗ്രാഫിക്സ് -ജസീക്കാ, പ്രോജക്ട് കോഡിനേറ്റര്‍ (കേരള ) ജോസ് വാരാപ്പുഴ, പി ആര് ഓ മഞ്ജു ഗോപിനാഥ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..