സല്യൂട്ടിൽ ദുൽഖർ സൽമാൻ | Photo: www.instagram.com/dqsalmaan/
സല്യൂട്ട് സിനിമയുടെ ആദ്യ കരാര്‍ ഒടിടിയ്ക്ക് നല്‍കിയിരുന്നുവെന്ന് വേഫറര്‍ ഫിലിംസ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിച്ചത് അദ്ദേഹത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസാണ്. സല്യൂട്ട് തിയേറ്ററില്‍ റിലീസ് ചെയ്യാതെ ഒ.ടി.ടിയിലെത്തുന്നതില്‍ പ്രതിഷേധിച്ച് ദുല്‍ഖറുമായും വേഫറര്‍ ഫിലിംസുമായും സഹകരിക്കില്ലെന്ന് ഫിയോക് എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനമെടുത്ത സാഹചര്യത്തിലാണ് നിര്‍മാണ കമ്പനി നിലപാട് വ്യക്തമാക്കിയത്.
ഒടിടിയുമായി കരാര്‍ ഒപ്പിടുമ്പോള്‍ തന്നെ ചിത്രം ഫെബ്രുവരി 14നു മുന്‍പ് തിയറ്ററില്‍ റിലീസ് ചെയ്യാം എന്ന ധാരണയുണ്ടായിരുന്നു. കോവിഡ് മൂലമുണ്ടായ പ്രതിസന്ധികാരണം ആ സമയത്ത് തിയറ്ററുകളില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല. മാര്‍ച്ച് 30നു മുന്‍പ് ചിത്രം ഒടിടിയില്‍ എത്തിയില്ലെങ്കില്‍ അത് കരാര്‍ ലംഘനവും ആകും. അതുകൊണ്ടാണ് ഒടിടിയില്‍ റിലീസ് ചെയ്യുന്നത്- വേഫറര്‍ ഫിലിംസ് വ്യക്തമാക്കി.
തിയേറ്റര്‍ റിലീസ് വാഗ്ദാനം ചെയ്ത് ദുല്‍ഖര്‍ വഞ്ചിച്ചെന്നാണ് തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക് പറയുന്നത്. ഇപ്പോഴെടുത്ത തീരുമാനം മാര്‍ച്ച് 31-ന് ചേരുന്ന സംഘടനാ ജനറല്‍ ബോഡിയില്‍ അവതരിപ്പിക്കും. തുടര്‍ന്ന് നിലവിലെ തീരുമാനം മുഴുവന്‍ അംഗങ്ങളേയും അറിയിക്കും.
ഇത്തരം തീരുമാനങ്ങളെടുക്കുന്ന മറ്റ് താരങ്ങള്‍ക്കുള്ള താക്കീത് എന്ന നിലയിലാണിപ്പോള്‍ ദുല്‍ഖറിനെ വിലക്കിയിരിക്കുന്നത്. നേരത്തെ കോവിഡ് കാലത്ത് പ്രദര്‍ശനത്തിനെത്തിയ ദുല്‍ഖറിന്റെ തന്നെ കുറുപ്പ് എന്ന ചിത്രം തിയേറ്ററുടമകള്‍ക്ക് വലിയ ആശ്വാസമായിരുന്നു. എന്നാല്‍ തിയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടെ ചിത്രം ഒ.ടി.ടിയില്‍ പ്രദര്‍ശിപ്പിച്ചതിനെതിരെ തിയേറ്ററുടമകള്‍ പ്രതിഷേധിച്ചിരുന്നു.
Content Highlights: Salute OTT Release Controversy, Dulquer Salmaan, Wayfarer Films, Theater Ban
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..