
Sharukh, salman
ബോളിവുഡ് സൂപ്പർ താരങ്ങളായ ഷാരൂഖ് ഖാനും സൽമാൻ ഖാനും വീണ്ടും ഒരുമിച്ച് അഭിനയിക്കുന്നു. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പത്താനിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന പത്താനിൽ എക്സ്റ്റൻഡഡ് കാമിയോ റോളിലാണ് സൽമാൻ എത്തുന്നത്. പത്തിരുപത് ദിവസത്തെ ചിത്രീകരണം സൽമാനുണ്ടെന്നും എല്ലാം ഷാരൂഖിനൊപ്പമുള്ള രംഗങ്ങളാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ദീപിക പദുക്കോണാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ജോൺ എബ്രഹാമാണ് വില്ലനെ അവതരിപ്പിക്കുന്നത്. തൻറെ ഒരു ജനപ്രിയ കഥാപാത്രത്തെയാണ് 'പത്താനി'ൽ സൽമാൻ ആവർത്തിക്കുന്നത്. 'ടൈഗർ' സിരീസിലെ തൻറെ നായക കഥാപാത്രമായ അവിനാഷ് സിംഗ് റാത്തോറായാണ് സൽമാൻ എത്തുന്നത്. പത്താൻ കഴിഞ്ഞാൽ സൽമാൻ പിന്നെ ചെയ്യുന്നതും യാഷ് രാജ് സ്റ്റുഡിയോസിന്റെ ടൈഗർ 3-ൽ ആണ്.
മൂന്ന് വർഷങ്ങൾക്കു ശേഷം ഷാരൂഖ് വേഷമിടുന്ന ചിത്രമാണ് പത്താൻ. ബോളിവുഡിന്റെ സൂപ്പർ താരങ്ങൾ ഒന്നിക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ
Content Highlights :Salman to do extended cameo role in sharukh khan's Pathan Deepika John Abraham
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..