ദീപാവലി നാളില്‍ അമിതാഭ് ബച്ചന്റെ വസതിയില്‍ നടന്ന പാര്‍ട്ടിക്കിടെ വസ്ത്രത്തില്‍ തീപ്പിടിച്ച ഐശ്വര്യയുടെ മാനേജരെ ഷാരൂഖ് ഖാന്‍ രക്ഷിച്ച വിവരം പുറത്ത് വന്നതിന് തൊട്ടുപിന്നാലെയാണ് ഷാരൂഖിനെ പ്രശംസിച്ച് നടന്‍ സല്‍മാന്‍ ഖാന്‍. വസ്ത്രത്തില്‍ തീപ്പിടിച്ച് വളരെ ലാഘവത്തോടെ നടന്നുപോകുന്ന ദൃശ്യമാണ് വീഡിയോയിലുള്ളത്. ഷാരൂഖിന്റെ ഒരു സിനിമയില്‍ നിന്നുള്ളതാണ് ആ ദൃശ്യം. സല്‍മാന്‍ ഖാന്‍ പങ്കുവച്ച വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്  സാമൂഹിക മാധ്യമങ്ങള്‍. 

ബച്ചന്റെ വസതിയില്‍ സിനിമാപ്രവര്‍ത്തകര്‍ക്കായി നടത്തിയ പാര്‍ട്ടിക്കിടെയാണ് സംഭവം അരങ്ങേറുന്നത്. ഷാരൂഖ് ഖാന് പുറമെ കജോള്‍, അജയ് ദേവ്ഗണ്‍, കരീന കപൂര്‍, ദുല്‍ഖര്‍ സല്‍മാന്‍, വിരാട് കോലി, അനുഷ്‌ക ശര്‍മ്മ തുടങ്ങിയവര്‍ ആഘോഷത്തിന്റെ പങ്കെടുത്തിരുന്നു.

ആഘോഷത്തിനിടെ ഐശ്വര്യയുടെ മനേജര്‍ അര്‍ച്ചന സദാനന്ദിന്റെ വസ്ത്രത്തില്‍ തീപടര്‍ന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ഷാരൂഖ് അര്‍ച്ചനയുടെ അടുത്തേക്ക് പാഞ്ഞെത്തുകയും വസ്ത്രത്തിലെ തീ തല്ലിക്കെടുത്തുകയും ചെയ്തു. അപകടം നടക്കുമ്പോള്‍ അര്‍ച്ചനയുടെ മകളും തൊട്ടടുത്ത് ഉണ്ടായിരുന്നു. 

 
 
 
 
 
 
 
 
 
 
 
 
 

@iamsrk

A post shared by Chulbul Pandey (@beingsalmankhan) on

പതിനഞ്ച് ശതമാനത്തോളം പൊള്ളലേറ്റ അര്‍ച്ചന ഇപ്പോള്‍ ആശുപത്രിയിലാണ്. അണുബാധയെ തുടര്‍ന്ന അര്‍ച്ചന ഐ.സി.യുവില്‍ തുടരുകയാണ്. പുലര്‍ച്ചെ മൂന്ന് മണിക്കാണ് അപകടം സംഭവിച്ചത്. അതിനാല്‍ അതിഥികളില്‍ പലരും പിരിഞ്ഞുപോയിരുന്നു.

Content Highlights: Salman praises Shah Rukh Khan after he saves Aishwarya Rai's manager, Instagram Video