കോവിഡ് പ്രതിസന്ധിയില്‍ സിനിമാപ്രവര്‍ത്തകര്‍ക്ക് ധനസഹായവുമായി നടന്‍  സല്‍മാന്‍ ഖാന്‍. സിനിമയില്‍ ജോലി ചെയ്യുന്ന സാങ്കേതിക പ്രവര്‍ത്തകര്‍, നിര്‍മാണ തൊഴിലാളികള്‍, ജൂനിയര്‍  ആര്‍ട്ടിസ്റ്റുകള്‍ തുടങ്ങി ദിവസവേതനത്തിന് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കാണ് സല്‍മാന്‍ പണം നല്‍കുന്നത്. 1500 രൂപ വീതമാണ് ആദ്യഗഡുക്കളായി നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം 3000 രൂപ വീതം സല്‍മാന്‍ ഖാന്‍ വിതരണം ചെയ്തിരുന്നു. 

സല്‍മാന് പുറമേ യഷ്‌രാജ് ഫിലിംസും തൊഴിലാളികള്‍ക്ക് സഹായം നല്‍കും. സിനിമയില്‍ ജോലി ചെയ്യുന്ന 35000 അര്‍ഹരായ മുതിര്‍ന്ന പൗരന്മാര്‍ക്ക് റേഷന്‍ അടക്കമുള്ള സൗകര്യങ്ങള്‍ ചെയ്തു നല്‍കുമെന്ന്  യഷ്‌രാജ് ഫിലിംസ് അറിയിച്ചു.

കോവിഡ് ആദ്യതരംഗത്തില്‍  നിന്ന് കരകയറി തിരിച്ചുവരവിന്റെ പാതയിലായിരുന്നു സിനിമ. അതിനിടെയാണ് രണ്ടാം തംരംഗം ആഞ്ഞടിക്കുന്നത്. ഇതോടെ സിനിമാസെറ്റുകളില്‍ കോവിഡ് സ്ഥിരീകരിക്കുകയും ചിത്രീകരണമടക്കമുള്ള ജോലികള്‍ നിന്നു പോവുകയും ചെയ്തതോടെ വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ് സിനിമാലോകം. 

Content Highlights: Salman Khan to give finacial support film industry workers amid the second wave of COVID-19