
സൽമാൻ ഖാൻ
താരാരാധന പരിധി കടന്നാല്‍ സൂപ്പര്താരങ്ങള്ക്കായാലും ക്ഷമ കെടും. സിനിമാതാരങ്ങളെ പൊതുഇടങ്ങളില്‍ എവിടെ വച്ചു കണ്ടാലും അവര്‍ നടക്കുന്ന വഴിയെ അവര്‍ക്കൊപ്പം നടന്ന് ചോദിക്കാതെ സെല്‍ഫിയെടുക്കുമ്പോള്‍ പലവിധത്തിലാണ് അവരും പ്രതികരിക്കാറുള്ളത്. കഴിഞ്ഞ ദിവസം നടന് സല്മാന് ഖാനെയും അത്തരത്തില്‍ 'പ്രകോപിപ്പിച്ച' ഒരു സംഭവമുണ്ടായി.
ഗോവ എയര്‍പോര്‍ട്ടിലെത്തിയതായിരുന്നു സല്മാന്. ഒരാള്‍ താരത്തിന്റെ മുമ്പിലൂടെ നടക്കുകയാണ്. തനിക്കു പിന്നിലുള്ള ഇഷ്ടതാരത്തെയും തന്നെയും ഒരേ ഫ്രെയിമില്‍ കിട്ടാന്‍ പണിപ്പെട്ട് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ അയാളുടെ ശ്രമം വിഫലമാക്കിക്കൊണ്ട് സല്മാന് അയാളുടെ ഫോണ്‍ പിടിച്ചുവാങ്ങി നേരെ നടന്നു. ഫോണ്‍ തരാനാവശ്യപ്പെട്ട് ആരാധകന് പിന്നാലെ ചെല്ലുന്നുണ്ട്.
ഇത്തരത്തില്‍ മോശം അനുഭവങ്ങള്‍ നേരിടേണ്ടി വരാറുള്ള താരകുടുംബമാണ് സെയ്ഫ് അലി ഖാന്റേത്. സെയ്ഫ് അലിഖാനും കരീന കപൂറിനും മകന് തൈമൂറിനും ഈ അനുഭവം പതിവാണ്. അടുത്തിടെ വിമാനത്താവളത്തില്‍ നിന്നും പുറത്തേക്ക് വന്ന മൂവരെയും വിടാതെ പിന്തുടര്ന്ന്, അവരോട് അനുവാദം പോലും ചോദിക്കാതെ കൂടെ നടന്ന് സ്വന്തം ഫോണില്‍ സെല്‍ഫിയെടുക്കുന്ന ആരാധകരുടെ വീഡിയോ വൈറലായിരുന്നു.
Content Highlights : salman khan snatches phone from a man at goa airport video
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..