സൽമാൻ ഖാന്റെ ബോഡി ഡബിൾ സാ​ഗർ പാണ്ഡേ വ്യായാമത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു


സാ​ഗർ പാണ്ഡേയും സൽമാൻ ഖാനും | ഫോട്ടോ: www.instagram.com/beingsalmankhan/

മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാൻറെ ബോഡി ഡബിൾ സാഗർ പാണ്ഡേ (50) ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു. വെള്ളിയാഴ്ചയായിരുന്നു അന്ത്യം. അൻപതിലധികം ചിത്രങ്ങളിൽ സൽമാൻറെ ബോഡി ഡബിളായി പ്രവർത്തിച്ചിട്ടുണ്ട്.

സാ​ഗറിന്റെ വിയോ​ഗത്തിൽ സൽമാൻ അനുശോചിച്ചു. ഷാരൂഖ് ഖാൻറെ ബോഡി ഡബിൾ, പ്രശാന്ത് വാൽഡെയാണ് സാഗർ പാണ്ഡെയുടെ മരണവാർത്ത ആദ്യം സ്ഥിരീകരിച്ചത്. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ സാഗർ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ മുംബൈ ജോഗേശ്വരി ഈസ്റ്റിലുള്ള ഹിന്ദു ഹൃദയ സാമ്രാട്ട് ബാലാസാഹേബ് താക്കറെ ട്രോമ കെയർ മുനിസിപ്പൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.



അഞ്ച് സഹോദരങ്ങളാണ് സാ​ഗറിനുള്ളത്. ഉത്തർപ്രദേശിലെ പ്രതാപ്​ഗഢ് സ്വദേശിായ സാ​ഗർ സിനിമാ മോഹവുമായാണ് മുംബൈയിലെത്തിയത്. കുഛ് കുഛ് ഹോതാ ഹേയിൽ സൽമാൻ ഖാന്റെ ബോഡി ഡബിളായി അഭിനയിച്ചാണ് ബോളിവുഡ് സിനിമയിലേക്കെത്തിയത്. തുടർന്ന് ട്യൂബ് ലൈറ്റ്, ബജ്‍രംഗി ഭായിജാൻ, ദബാങ് തുടങ്ങിയ ചിത്രങ്ങളിൽ സൽമാന്റെ ബോഡി ഡബിളായെത്തി.

Content Highlights: Salman Khan's body double Sagar Pandey dies, Sagar Pandey Dies


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented