Salman Khan
മാസങ്ങളായി തുടരുന്ന കർഷക പ്രക്ഷോഭത്തിൽ ആദ്യമായി പ്രതികരിച്ച് ബോളിവുഡ് നടൻ സൽമാൻ ഖാൻ. ഒരു സംഗീത റിയാലിറ്റി ഷോയുടെ ലോഞ്ച് ഇവന്റിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
'ശരിയായ കാര്യം ചെയ്യണം, ഏറ്റവും ശരിയായ കാര്യം ചെയ്യണം, ഏറ്റവും ശ്രേഷ്ഠമായ കാര്യം ചെയ്യണം,' എന്നായിരുന്നു താരത്തിന്റെ പ്രതികരണം.
കാർഷിക നിയമങ്ങൾക്കെതിരേ ഡൽഹിയിൽ നടക്കുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചും ഇന്റർനെറ്റ് തടയുന്നതടക്കമുള്ള കേന്ദ്ര സർക്കാർ നടപടികൾക്കെതിരെ പ്രതികരിച്ചും പോപ് താരം റിഹാന ട്വീറ്റ് ചെയ്തതോടെയാണ് വിഷയം അന്തർദേശീയ ശ്രദ്ധ നേടിയത്. തുടർന്ന് പിന്നീട് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ ത്യുൻബെ, ബ്രിട്ടീഷ് എംപി ക്ലൗഡിയ വെബ്ബെ, അമേരിക്കയിലെ പാർലമെന്റ് അംഗം ജിം കോസ്റ്റ, യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ മരുമകളും സാമൂഹ്യപ്രവർത്തകയുമായ മീന ഹാരിസ് എന്നിങ്ങനെ നിരവധി പേർ കർഷകർക്ക് പിന്തുണയുമായി രംഗത്തെത്തി.
വിഷയം ആഗോള ശ്രദ്ധ നേടുന്ന സാഹചര്യത്തിലാണ് ഇതിനെ പ്രതിരോധിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ 'ഇന്ത്യ ഒറ്റക്കെട്ട്' പ്രചാരണം ആരംഭിച്ചത്. തുടർന്ന ഇതിനെ പിന്തുണച്ച് ബോളിവുഡ് താരങ്ങളും കായിക താരങ്ങളും രംഗത്തെത്തി. 'ഇന്ത്യ ടുഗതർ', 'ഇന്ത്യ എഗൈൻസ്റ്റ് പ്രൊപഗണ്ട' തുടങ്ങിയ ഹാഷ് ടാഗ് ഉപയോഗിച്ചായിരുന്നു കാമ്പയിൻ. ബോളിവുഡിൽനിന്നു അക്ഷയ് കുമാർ, അജയ് ദേവ്ഗൺ, കരൺ ജോഹർ, സുനിൽ ഷെട്ടി എന്നിവരും കായിക മേഖലയിൽ നിന്ന് വിരാട് കോലി, സച്ചിൻ, കുംബ്ലെ തുടങ്ങിയവരും ട്വീറ്റ് ചെയ്തിരുന്നു.
Content Highlights : Salman Khan reacts to farmers' protests
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..