സൽമാൻ ഖാൻ നായകനായെത്തുന്ന ബോളിവുഡ് ചിത്രം 'അന്തിം ദി ഫൈനൽ ട്രൂത്തി'ന്റെ ട്രെയിലർ പുറത്തിറങ്ങി. മഹേഷ് മഞ്ജരേക്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പഞ്ചാബി പൊലീസ് ഓഫീസറുടെ വേഷത്തിലാണ് സൽമാൻ എത്തുന്നത്. സൽമാന്റെ സഹോദരീ ഭർത്താവ് ആയുഷ് ശർമ്മയാണ് ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

സൽമാൻ ഖാൻ ഫിലിംസിന്റെ ബാനറിൽ താരം തന്നെയാണ് ചിത്രം നിർമിക്കുന്നത്.  പ്രഗ്യ ജയ്‍സ്വാള്‍, ജിഷു സെന്‍ഗുപ്‍ത, നികിതിന്‍ ധീര്‍ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. അതിഥി താരമായി വരുണ്‍ ധവാനും ചിത്രത്തിലെത്തുന്നു. ചിത്രം നവംബർ 26–ന് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും

ദബാം​ഗ് സീരീസിലാണ് നേരത്തെ സൽമാനും മഹേഷും ഒന്നിച്ചത്. പ്രഭുദേവ സംവിധാനം ചെയ്ത രാധേയാണ് സൽമാന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ലാൽ സിങ്ങ് ചദ്ദ, പത്താൻ‌, ടൈ​ഗർ 3 എന്നീ ചിത്രങ്ങൾ താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. 

content highlights : Salman Khan new movie Antim The Final Truth trailer Aayush Sharma Mahesh Manjrekar