ൽമാൻ ഖാൻ ചിത്രം 'രാധേ : യുവർ മോസ്റ്റ് വാണ്ടഡ് ഭായ്' സീ5ൽ ഇന്ന് (മേയ് 13) റിലീസ് ചെയ്യുകയാണ്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി താരം ഒരു വീഡിയോ കൂടി സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നു. ചിത്രത്തിന്റെ വ്യാജപതിപ്പുകൾ പ്രചരിപ്പിക്കരുതെന്ന് അഭ്യർത്ഥിച്ചുള്ളതാണ് വീഡിയോ. 'നോ പൈറസി ഇൻ എന്റർടെയിൻമെന്റ്' എന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഒരുപാട് ആളുകളുടെ പ്രയത്നത്തിന്റെ ഫലമായിട്ടാണ് സിനിമ രൂപപ്പെടുന്നതെന്നും എന്നാൽ സിനിമ ആസ്വദിക്കാൻ അനധികൃതമായ വഴിയിലൂടെ ചിലർ ശ്രമിക്കുന്നത് വളരെ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു.

സൽമാൻ ഖാൻ, ദിഷ പഠാണി, രൺദീപ് ഹൂഡ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രഭുദേവ സംവിധാനം ചെയ്യുന്ന ചിത്രമാണ് രാധേ. കൊവിഡ് രൂക്ഷമായതിനെത്തുടർന്ന് ചിത്രത്തിന്റെ തിയേറ്റർ റിലീസ് മാറ്റിവെക്കുകയും തുടർന്ന് മേയ് 13 ഈദ് ദിനത്തിൽ ഒടിടി പ്ലാറ്റ്ഫോമായ സീ5ലൂടെ റിലീസ് ചെയ്യാൻ തീരുമാനിക്കുകയുമായിരുന്നു.


Content highlights :salman khan movie radhe release on zee5 and video of no piracy