ആരാധകനായ സമീറിനൊപ്പം സൽമാൻ ഖാൻ | ഫോട്ടോ: www.instagram.com/viralbhayani
മനസിൽ ആരാധിക്കുന്ന താരത്തെ കാണാനും ഒരുമിച്ചൊരു ചിത്രമെടുക്കാനും കൊതിക്കുന്നവരാണ് ഓരോ ആരാധകരും. ആ നടൻ അല്ലെങ്കിൽ നടി അവർക്ക് ദൈവതുല്യരാണ്. ചില ആരാധകരുടെ സ്നേഹപ്രകടനം കണ്ടാൽ മൂക്കത്ത് വിരൽവെച്ചുപോകും. ഇവിടെ ഒരാരാധകൻ താൻ ആരാധിക്കുന്ന സൂപ്പർ താരത്തെ കാണാൻ സൈക്കിളിലാണ് എത്തിയത്. അതും ചില്ലറ ദൂരമൊന്നുമല്ല എന്നറിയുമ്പോഴാണ് ഞെട്ടുക.
ഒരു എന്റർടെയിൻമെന്റ് സോഷ്യൽ മീഡിയാ പേജിലൂടെയാണ് സമീർ എന്ന ആരാധകന്റെ വിവരങ്ങൾ പുറത്തറിഞ്ഞത്. ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന്റെ കടുത്ത ആരാധകനാണ് കക്ഷി. മധ്യപ്രദേശിലെ ജബൽപുരിൽ നിന്ന് മുംബൈ വരെ സൈക്കിൾ ചവിട്ടിയാണ് ഈ യുവ ആരാധകൻ സൽമാൻ ഖാനെ കാണാനെത്തിയത്. സൽമാന്റെ പിറന്നാൾ ദിനമായ ഡിസംബർ 27-ന് താരത്തെ നേരിൽ കാണുക എന്ന ഉദ്ദേശമായിരുന്നു സമീറിനുണ്ടായിരുന്നത്.
സൽമാനെ കണ്ട് ആശംസയർപ്പിച്ച് മടങ്ങുക എന്ന ലക്ഷ്യമേയുണ്ടായിരുന്നുള്ളുവെങ്കിലും അതിനപ്പുറം ഭാഗ്യം സമീറിനെ തുണച്ചു. സൽമാൻ ഖാനൊപ്പം ചേർന്ന് നിന്നുതന്നെ സമീർ ചിത്രമെടുത്തു. സമീറിനേയും സമീറിന്റെ സൈക്കിളിനേയും ചേർത്തുനിർത്തുന്ന സൽമാൻ ഖാന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
മോഹൻ രാജ സംവിധാനം ചെയ്ത ഗോഡ്ഫാദറിലാണ് സൽമാൻ ഖാൻ ഒടുവിൽ അഭിനയിച്ചത്. മലയാളചിത്രം ലൂസിഫറിന്റെ റീമേക്ക് ആയിരുന്നു ഇത്. കിസി കാ ഭായ് കിസി കി ജാൻ ആണ് സൽമാൻ നായകനായി വരാനിരിക്കുന്ന ചിത്രം. അജിത്ത് നായകനായ വീരം എന്ന ചിത്രത്തിന്റെ ബോളിവുഡ് റീമേക്ക് ആണിത്. കത്രീനാ കൈഫ് നായികയാവുന്ന ടൈഗർ 3-യും സൽമാൻ ഖാന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഷാരൂഖ് ഖാൻ ചിത്രമായ പത്താനിൽ അതിഥി വേഷത്തിലും താരമെത്തുന്നുണ്ട്.
Content Highlights: Salman Khan Fans, Salman Khan meets Jabalpur fan who cycled for 5 days
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..