ലോറൻസ് ബിഷ്‌ണോയി, സൽമാൻ ഖാൻ
മുംബൈ : നടന്‍ സല്‍മാന്‍ ഖാനെ കൊല്ലുമെന്ന് ആവര്‍ത്തിച്ച് അധോലോക കുറ്റവാളി ലോറന്‍സ് ബിഷ്‌ണോയി. ബിഷ്‌ണോയി സമുദായത്തെ അപമാനിച്ച നടനെ കൊല്ലാനാണ് തീരുമാനമെന്ന് ജയിലില്‍ കഴിയുന്ന ലോറന്‍സ്, ദേശീയ അന്വേഷണ ഏജന്‍സിയോട് (എന്‍.ഐ.എ.)വെളിപ്പെടുത്തി
1998-ല്‍ സല്‍മാന്‍ഖാന്‍ രാജസ്ഥാനില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ കൃഷ്ണമൃഗങ്ങളെ വേട്ടയാടിയിരുന്നു.
ബിഷ്‌ണോയി സമുദായം പരിപാവനമായി കാണുന്ന കൃഷ്ണമൃഗത്തെ വേട്ടയാടിയതു സമുദായാംഗങ്ങളുടെ വികാരം വ്രണപ്പെടുത്തിയെന്നും അതിനാല്‍ സല്‍മാനെ വധിക്കുന്നതിനായി കഴിഞ്ഞ ഡിസംബറില്‍ തന്റെ സഹായി സമ്പത്ത് നെഹ്റ, സല്‍മാന്റെ മുംബൈയിലെ വസതി നിരീക്ഷിച്ചിരുന്നതായും ലോറന്‍സ് വെളിപ്പെടുത്തി. സമ്പത്ത് നെഹ്റയെ ഹരിയാണ പോലീസ് പിന്നീട് അറസ്റ്റു ചെയ്തിരുന്നു.
ജീവനു ഭീഷണിയുള്ളതിനാല്‍ സല്‍മാന്‍ഖാന് വൈ പ്ലസ് സുരക്ഷയാണ് മുംബൈ പോലീസ് ഒരുക്കിയിരിക്കുന്നത്. ഒട്ടേറെ കേസുകളില്‍ പ്രതിയായ ലോറന്‍സ് ബിഷ്‌ണോയി നിലവില്‍ തിഹാര്‍ ജയിലിലാണ്.
Content Highlights: salman khan, Lawrence bishnoi says he will kill actor, blackbuck animal
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..