സിനിമ മേഖലയിലെ തന്റെ സുഹൃത്തുക്കളായ ജാക്വലിന്റെയും വലൂഷ ഡിസൂസയുടെയുമൊപ്പമാണ് നടന്‍ സല്‍മാന്‍ ഖാന്‍ ലോക്ക്ഡൗണ്‍ ചെലവിടുന്നത്. മൂവരും സല്‍മാന്റെ പനവേലിലുള്ള ഫാംഹൗസിലാണുള്ളത്. കഴിഞ്ഞാഴ്ചയാണ് സല്‍മാന്‍ പാടി അഭിനയിച്ച മ്യൂസിക്ക് വീഡിയോ 'പ്യാര്‍ കരോനാ' പുറത്തിറക്കിയത്. ഇപ്പോള്‍ അടുത്തതിനെ കുറിച്ച് പറയുകയാണ് സല്‍മാനും ജാക്വലിനും.

തേരെ ബിനാ എന്ന് പേരിട്ടിരിക്കുന്ന ആല്‍ബം മുഴുവനായും ഫാംഹൗസില്‍ തന്നെയാണ് ചിത്രീകരിച്ചിരക്കുന്നതെന്നാണ് സല്‍മാന്‍ പറയുന്നത്. അധികം ചെലവില്ലാതെ ചെയ്ത തന്റെ ആദ്യത്തെ ആല്‍ബമാണിതെന്നും സല്‍മാന്‍ കൂട്ടിച്ചേര്‍ത്തു. ഇതിന് കാരണം ഗായകന്‍, സംവിധായകന്‍, നിര്‍മാതാവ്, അഭിനേതാവ് എന്നിങ്ങനെ എല്ലാം താന്‍ തന്നെ ചെയ്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സുഹൃത്ത് വലൂഷ അവതാരികയായി ചെയ്ത അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സല്‍മാനും ജാക്വലിനും. സല്‍മാന്‍ തന്റെ ഇന്‍സ്റ്റയിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നാല് ദിവസം കൊണ്ടാണ് ആല്‍ബത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയതെന്ന് ജാക്വലിനും സല്‍മാനും പറഞ്ഞു.

'ഈ ഗാനം കുറെ കാലമായി എന്റെ മനസിലുണ്ടായിരുന്നു. ഇതാണ് പറ്റിയ സമയം എന്ന് തോന്നി. ഈ പാട്ടിന്റെ സ്വഭാവം വെച്ച് ഒരു സിനിമയിലും ചേര്‍ക്കാന്‍ സാധിക്കില്ല, അതുകൊണ്ടാണ് ആല്‍ബമായി പുറത്തിറക്കാന്‍ തീരുമാനിച്ചത്', സല്‍മാന്‍ പറഞ്ഞു. 

 
 
 
 
 
 
 
 
 
 
 
 
 

@jacquelinef143 @waluschaa

A post shared by Salman Khan (@beingsalmankhan) on

'ആഴ്ചകളോളം നീണ്ട് നില്‍കുന്ന വലിയ ചെലവില്‍ നിര്‍മിക്കുന്ന മ്യൂസിക്ക് ആല്‍ബം ചെയ്ത് ഞങ്ങള്‍ക്ക് ശീലമുണ്ട്. അതിന് ഒത്തിരി നാളത്തെ തയ്യാറെടുപ്പുകളും ആവശ്യമാണ്. എന്നാല്‍ ഈ ആല്‍ബം ഞങ്ങള്‍ മൂന്ന് പേര്‍ ചേര്‍ന്നാണ് ചെയ്തത്. ഇവിടെ ലൈറ്റിങ് ശരിയാക്കിയതും സാധനങ്ങള്‍ സെറ്റ് ചെയ്തതും മേക്കപ്പ് ഇട്ടതുമെല്ലാം സ്വന്തമായിട്ടാണ്', ജാക്വലിന്‍ പറയുന്നു. 

ഇതിന് ശേഷം മൂന്ന് പേര് വിചാരിച്ചാലും ഒരു ആല്‍ബം ചെയ്യാന്‍ സാധിക്കുമെന്ന് ഏത് സാഹചര്യവും കൃത്യമായി ഉപയോഗിക്കാന്‍ നമ്മള്‍ക്ക് കഴിയുമെന്നും താന്‍ പഠിച്ചുവെന്നും സല്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Salman Khan, Jacqueline Fernandez promotes new music album tere bina shot at farmhouse