സൽമാൻ ഖാൻ | ഫോട്ടോ: എ.എഫ്.പി, twitter.com/BeingSalmanKhan
സൽമാൻ ഖാൻ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ടൈഗർ 3. യഷ് രാജ് ഫിലിംസ് യൂണിവേഴ്സിന്റെ ഭാഗമായ ചിത്രത്തിൽ വലിയ താരനിരയാണുള്ളത്. എന്നാൽ ചിത്രവുമായി ബന്ധപ്പെട്ട് ആരാധകരെ അല്പം ആശങ്കപ്പെടുത്തുന്ന ഒരു വാർത്ത പുറത്തുവന്നിരിക്കുകയാണ്. ടൈഗർ 3-യുടെ സെറ്റിൽവെച്ച് സൽമാൻ ഖാന് പരിക്കേറ്റതാണ് ആ സംഭവം.
അഞ്ച് കിലോയുടെ ഡംബെൽ ഉയർത്തുന്നതിനിടെ സൽമാൻ ഖാന്റെ തോളിന് പരിക്കേൽക്കുകയായിരുന്നെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്. പരിക്കുപറ്റിയ കാര്യം തന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ സൂപ്പർതാരം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. പിന്തിരിഞ്ഞ് നിൽക്കുന്ന ഒരു ചിത്രവും അദ്ദേഹം ട്വീറ്റ് ചെയ്തു. പരിക്കേറ്റ ഇടതുതോളിൽ പെയിൻ റിലീവ് പാച്ച് വച്ചിരിക്കുന്നതായി ചിത്രത്തിൽ കാണാം.
'ഈ ലോകം മുഴുവൻ നിന്റെ തോളിൽ വഹിക്കുകയാണ് എന്ന് നീ കരുതുമ്പോൾ, ലോകം എന്നത് വിടു... അഞ്ചു കിലോയുടെ ഡംബൽ ഉയർത്താൻ പറ്റുമോ എന്ന് അവൻ ചോദിക്കും. ടൈഗറിന് പരിക്കേറ്റു', സൽമാൻ ഖാൻ ട്വീറ്റ് ചെയ്തു. വിവരമറിഞ്ഞ് നിരവധി ആരാധകരാണ് അദ്ദേഹത്തിന്റെ ക്ഷേമം അന്വേഷിച്ച് സോഷ്യൽ മീഡിയയിലെത്തിയത്.
ചിത്രത്തിലെ വമ്പൻ സംഘട്ടനരംഗത്ത് അതിഥി വേഷത്തിൽ ഷാരൂഖ് ഖാനും എത്തുന്നുണ്ട്. പഠാൻ എന്ന ചിത്രത്തിലെ കഥാപാത്രമായാണ് അദ്ദേഹമെത്തുക. പഠാനിൽ ടൈഗറായി സൽമാൻ ഖാൻ എത്തിയിരുന്നു. ടൈഗർ 3-യിൽ ഇരുവരും ഒന്നിക്കുന്ന വമ്പൻ സംഘട്ടനരംഗത്തിനായി മുംബൈയിലെ മാധ് ദ്വീപിൽ പടുകൂറ്റൻ സെറ്റ് സജ്ജമായിവരികയാണ്.
ടൈഗറിലെ സോയ എന്ന കഥാപാത്രമായി കത്രീന കൈഫ് തന്നെയെത്തും. ഇമ്രാൻ ഹഷ്മിയാണ് വില്ലൻ വേഷത്തിൽ. ടൈഗർ ചിത്രങ്ങളുടെ ശ്രേണിയിലെ മൂന്നാമത്തേതും യഷ് രാജ് സ്പൈ യൂണിവേഴ്സിലെ അഞ്ചാമത്തേയും ചിത്രമാണ് ടൈഗർ 3. ഈ വർഷം ദീപാവലിക്ക് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: salman khan injured during tiger 3 shooting, salman khan movie news
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..