പ്രളയക്കെടുതി ദുരിതത്തിലാഴ്ത്തിയ കേരളത്തിലെ ബോളിവുഡ് താരം സല്മാന് ഖാൻ 12 കോടി നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ ജനങ്ങള്‍ ദുരിതത്തിലായ സംഭവം തന്നെ മാനസികമായി ഉലച്ചുവെന്ന് സല്മാന് ഖാന് ട്വീറ്റ് ചെയ്തു.
കേരളത്തെ ബാധിച്ച ദുരിതം എന്നെ ഏറെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. എല്ലാം നഷ്ടപ്പെട്ടവര്ക്കൊപ്പം എന്റെ മനസ്സുണ്ട്. പ്രളയബാധിതരെ സഹായിക്കാന്‍ ഒരുപാട് സുമനസ്സുകള്‍ രംഗത്ത് വന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്- സല്മാന് ട്വീറ്റ് ചെയ്തു.
സല്മാന് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത് സ്ഥിരീകരിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ ഇതുവരെ പുറത്തു വന്നിട്ടില്ല. എന്നാല്‍ കേരളത്തില്‍ നടക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് സല്മാന് വൈകി പ്രതികരിച്ചതില്‍ ആരാധകര്‍ രോഷം കൊണ്ടിരിക്കുകയാണ്. ഷാരൂഖ് ഖാന്, ഹൃത്വിക് റോഷന് തുടങ്ങിയവര്‍ വളരെ പെട്ടന്ന് തന്നെ പ്രളയബാധിതരെ സഹായിക്കാന്‍ രംഗത്ത് വന്നപ്പോള്‍ സല്മാന് എവിടെയായിരുന്നുവെന്ന് ആരാധകര്‍ ചോദിക്കുന്നു.
സിനിമാരംഗത്ത് നിന്ന് മികച്ച പിന്തുണയാണ് കേരളത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാള താരങ്ങള്‍ക്ക് പുറമേ, കാര്‍ത്തി, സൂര്യ, സുശാന്ത് സിംഗ് രജ്പുത്ത്, വിജയ് ദേവേരക്കൊണ്ട, കമല്ഹാസന്, വിജയ്, വിജയകാന്ത്, ഋഷി കപൂര്‍, റണ്‍ബീര്‍ കപൂര്‍, നടിമാരായ നയന്‍താര, രോഹിണി തുടങ്ങിയവരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.
ബോളിവുഡില്‍ നിന്നുള്ള സഹായങ്ങള്‍ ഏകോപിപ്പിക്കാന്‍ സൗണ്ട് ഡിസൈനറായ റസൂല്‍ പൂക്കുട്ടിയും രംഗത്തെത്തി. നടന് സിദ്ധാര്‍ത്ഥ് ആരംഭിച്ച കേരള ഡൊണേഷന്‍ ചലഞ്ച് ട്വിറ്ററില്‍ തരംഗമായിരുന്നു.
Content Highlights: salman khan donation to kerala flood 2018 twitter trolls him for late response
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..