സല്‍മാന്‍ ഖാന്‍ ലഹരിമരുന്ന് ഉപയോഗിക്കും; വിവാദപ്രസംഗവുമായി ബാബ രാം ദേവ്


സൽമാൻ ഖാൻ, ബാബ രാംദേവ്‌

ബോളിവുഡ് താരങ്ങളെക്കുറിച്ച് വിവാദ പ്രസ്താവനയുമായി യോഗാചാര്യന്‍ ബാബാ രാംദേവ്. സല്‍മാന്‍ ഖാന്‍ ലഹരിമരുന്ന് ഉപയോഗിക്കുന്ന വ്യക്തിയാണെന്ന് ബാബാ രാം ദേവ് മൊറാദാബാദില്‍ നടന്ന ഒരു ചടങ്ങില്‍ പറഞ്ഞു. ലഹരിമരുന്ന് വിരുദ്ധ കാമ്പയിനുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിലാണ് ബാബാ രാംദേവിന്റെ വിവാദപരാമര്‍ശം. ബോളിവുഡ് താരങ്ങളില്‍ പ്രമുഖരായ പലരും ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ വാദം.

"സല്‍മാന്‍ ഖാന്‍ ലഹരിമരുന്ന് ഉപയോഗിക്കും. ആമീര്‍ ഖാന്റെ കാര്യം എനിക്കറിയില്ല. ഷാരൂഖ് ഖാന്റെ മകന്‍ ലഹരിമരുന്ന് കേസില്‍ ജയിലിലായി. നടിമാരില്‍ ആരൊക്കെ ഉപയോഗിക്കുന്നുണ്ടെന്ന് ദൈവത്തിനറിയാം."- ബാബാ രാം ദേവ് പറഞ്ഞു.

"സിനിമയിലും രാഷ്ട്രീയത്തിലും മയക്കുമരുന്ന് ഉപയോഗിക്കുന്നവരുണ്ട്. തിരഞ്ഞെടുപ്പിന് മദ്യം വിളമ്പുന്നു. ഇതെല്ലാം തടഞ്ഞെങ്കില്‍ മാത്രമേ രാജ്യത്തെ ലഹരിയില്‍നിന്ന് മോചിപ്പിക്കാനാകൂ."- ബാബാ രാം ദേവ് കൂട്ടിച്ചേര്‍ത്തു.

പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ബാബാ രാംദേവിനെതിരേ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. യാതൊരു തെളിവുമില്ലാതെ സല്‍മാന്‍ ഖാനെതിരേയും മറ്റു താരങ്ങള്‍ക്കെതിരേയും അസംബന്ധം പറഞ്ഞതിന് മാപ്പ് പറയണമെന്ന് ആവശ്യം ഉയരുന്നു.

Content Highlights: Salman Khan consumes drugs says Baba Ramdev, controversial remark against Bollywood actors


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


train accident

1 min

കാല്‍തെറ്റിവീണ് പ്ലാറ്റ്‌ഫോമിനും കോച്ചിനും ഇടയില്‍ കുടുങ്ങി പരിക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു

Dec 8, 2022

Most Commented