Salman Khan
കോവിഡ് രോഗബാധിതർക്കായി സൗജന്യമായി 500 ഓക്സിജൻ കോൺസൻട്രേറ്റേഴ്സ് എത്തിച്ച് നൽകി ബോളിവുഡ് നടൻ സൽമാൻ ഖാൻ. രാഷ്ട്രീയ നേതാക്കളായ ബാബ സിദ്ധിഖ്, സീഷാൻ സിദ്ദിഖ് എന്നിവർക്കൊപ്പം ചേർന്നാണ് സൽമാൻ ഇവ മുംബൈയിലെത്തിച്ചത്. താരം തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
"ഞങ്ങളുടെ ആദ്യത്തെ 500 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ മുംബൈയിൽ എത്തി. അടിയന്തിര സാഹചര്യങ്ങളിൽ ഇവ ആവശ്യമുള്ള കോവിഡ് പോസിറ്റീവ് രോഗികൾക്ക് ഞങ്ങളെ 8451869785 എന്ന നമ്പറിൽ വിളിക്കാം.അല്ലെങ്കിൽ എന്നെ ടാഗ് ചെയ്യുകയോ സന്ദേശം അയക്കുകയോ ചെയ്യാം.. ഉപയോഗം കഴിഞ്ഞാൽ അത് ദയവായി തിരിച്ചു നൽകുക... "സൽമാൻ പങ്കുവച്ച കുറിപ്പിൽ പറയുന്നു. നിരവധി പേരാണ് സൽമാന്റെ കാരുണ്യ പ്രവൃത്തിക്ക് കയ്യടിയുമായി വന്നിരിക്കുന്നത്.
രാധേ ആണ് സൽമാന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. ഈദ് റിലീസായി പുറത്തെത്തിയ രാധേ തീയേറ്ററിന് പുറമേ സീ പ്ലെക്സ് എന്ന ഓടിടി പ്ലാറ്റ്ഫോമിൽ 249 രൂപ നിരക്കിൽ കാഴ്ച്ചക്കാർക്ക് ലഭ്യമാണ്. പ്രഭുദേവ സംവിധാനം ചെയ്ത ചിത്രത്തിൽ ദിഷ പഠാണിയും ജാക്കി ഫ്റോഫും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
content highlights : Salman Khan arranges for 500 free oxygen concentrators for COVID-19 patients
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..