ബജ്‌രംഗി ഭായ്ജാനിൽ നിന്ന്
സൽമാൻ ഖാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ബോളിവുഡ് ചിത്രം ‘ബജ്‌രംഗി ഭായിജാന്’ രണ്ടാം ഭാഗം വരുന്നു. കബീർ ഖാൻ തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിന് കെ.വി.വിജയേന്ദ്ര പ്രസാദ് തന്നെയാണ് തിരക്കഥ ഒരുക്കുന്നത്.
എസ്.എസ് രാജമൗലി ചിത്രം ആർആർആറിന്റെ പ്രീ-റിലീസ് പ്രോഗ്രാമിനിടയിലാണ് രണ്ടാം ഭാഗം സൽമാൻ പ്രഖ്യാപിച്ചത്.
2015ൽ ആണ് ‘ബജ്‌രംഗി ഭായ്ജാൻ‘ പുറത്തിറങ്ങിയത്. കബീർ ഖാൻ സംവിധാനം ചെയ്ത ആദ്യഭാഗത്തിൽ കരീന കപൂറും നവാസുദ്ദീൻ സിദ്ദിഖിയും ഹർഷീന മൽഹോത്രയുമാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
മുന്നി എന്ന ബധിരയും മൂകയുമായ പാകിസ്ഥാനി പെൺകുട്ടി ഒരു ട്രെയിൻ യാത്രയ്ക്കിടെ ഇന്ത്യൻ അതിർത്തിയിൽ കുടുങ്ങി പോവുകയും സൽമാൻ അവതരിപ്പിക്കുന്ന ബജ്‌രംഗി ഭായ്ജാന്റെ അടുത്ത് എത്തിപ്പെടുകയും ചെയ്യുന്നു. മുന്നിയെ മാതാപിതാക്കളുടെ അടുത്തെത്തിക്കാൻ ഭായ്ജാൻ പാകിസ്ഥാനിലേക്ക് നടത്തുന്ന യാത്രയും തുടർസംഭവങ്ങളുമാണ് ചിത്രത്തിന്റെ കാതൽ. സൽമാൻ ഖാന്റെ കരിയറിലെ മികച്ച ചിത്രങ്ങളുടെെ പട്ടികയിൽ മുന്നിലുള്ള ചിത്രമാണ് ബജ്‌രംഗി ഭായിജാൻ.
Content Highlights : Salman Khan announces Bajrangi Bhaijaan second part, to be written by KV Vijayendra Prasad
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..