സിനിമാജീവിതത്തിന്റെ 25-ാം വാര്‍ഷികം ആഘോഷിക്കുന്ന ചലച്ചിത്ര താരം സലിംകുമാറിന് ആശംസകളുമായി ടി.എന്‍.പ്രതാപന്‍ എം.പി. ഹാസ്യനടന്‍ എന്ന അത്യധികം ശ്രമകരമായ ഇടവും നായക നടന്‍ എന്ന നിലക്കുള്ള പ്രഭാവങ്ങളും അതിശയകരമായ രീതിയില്‍ വെള്ളിത്തിരയില്‍ അവതരിപ്പിച്ച അതുല്യ പ്രതിഭയാണ് സലിം കുമാറെന്ന് ടി.എന്‍.പ്രതാപന്‍ കുറിക്കുന്നു. അഭിനയകലയുടെ കരുത്തുററ മുഖമായ് മുന്നേറുക എന്ന ആശംസയോടെയാണ് പ്രതാപന്‍ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. 

ടി.എന്‍.പ്രതാപന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ രൂപം 

പതിറ്റാണ്ടുകളായി എനിക്കേറെ സൗഹൃദമുള്ള മലയാളത്തിന്റെ സ്വന്തം സലീംകുമാര്‍ അദ്ധേഹത്തിന്റെ സിനിമാ കരിയറിന്റെ സില്‍വര്‍ ജൂബിലി ആഘോഷിക്കുകയാണ് എന്നത് ഏറെ സന്തോഷിപ്പിക്കുന്ന കാര്യമാണ്.

മലയാളിയെ ചിരിപ്പിച്ചും, ചിന്തിപ്പിച്ചും, തന്റെതായ നിലപാടുകള്‍ ഉറക്കെ പ്രഖ്യാപിച്ചും  കാല്‍ നൂറ്റാണ്ട് കാലമായ് സലീംകുമാര്‍ നമ്മുടെയൊക്കെ ഹൃദയത്തിലുണ്ട്. ഒരപൂര്‍വ്വ പ്രതിഭയാണ് സലിം കുമാര്‍ എന്നതില്‍ സംശയമില്ല. ഹാസ്യനടന്‍ എന്ന അത്യധികം ശ്രമകരമായ ഇടവും നായക നടന്‍ എന്ന നിലക്കുള്ള പ്രഭാവങ്ങളും ഏറെ അതിശയകരമായ രീതിയില്‍ വെള്ളിത്തിരയില്‍ അവതരിപ്പിച്ച അതുല്യ പ്രതിഭയാണ് അദ്ദേഹം.

മനുഷ്യ ബന്ധങ്ങള്‍ക്ക് ഏറെ വിലകല്പിക്കുന്ന ഒരു നല്ല സുഹൃത്തായി എന്നും എല്ലാവരുടെയും മനസ്സില്‍ സലിം കുമാറുണ്ട്. എന്റെയും, എന്റെ കുടുംബത്തിന്റെയും സുഖ- ദുഖങ്ങളില്‍ അദ്ധേഹം പങ്കെടുത്തു. എന്റെ മാതാവ് മരണപ്പെട്ടപ്പോള്‍ എന്നെ ആശ്വസിപ്പിക്കാന്‍ ഓടിയെത്തിയവരില്‍ കൂടപിറപ്പിനെ പോലെ കൂടെ നിന്നയാള്‍. എന്റെ എല്ലാ ഇലക്ഷിനിലും എനിക്കൊപ്പം പ്രചരണത്തിന് വന്നിരുന്നു പ്രിയപ്പെട്ട സലീംകുമാര്‍.

പതിറ്റാണ്ടുകളായി എനിക്കേറെ സൗഹൃദമുള്ള മലയാളത്തിൻ്റെ സ്വന്തം സലീംകുമാർ അദ്ധേഹത്തിൻ്റെ സിനിമാ കരിയറിന്റെ സിൽവർ ജൂബിലി...

Posted by T.N. Prathapan on Thursday, 16 September 2021

 

അദ്ധേഹത്തിന് മികച്ച രചനക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ച അദ്ധേഹം തന്നെ സംവിധാനം ചെയ്ത് നായകനായ 'കറുത്ത ജൂതന്‍ ' എന്ന സിനിമ ചെയ്തപ്പോള്‍ എളിയവനായ എന്നെ കൂടി ആ ചിത്രത്തിന്റെ ഭാഗമാക്കിയതിലെ സന്തോഷം പങ്കുവെക്കുന്നു. 

എത്രയോ ചിത്രങ്ങളില്‍ മലയാളിയെ പൊട്ടി ചിരിപ്പിക്കാനും, അതുപോലെ ചിന്തിപ്പിക്കാനും കഴിഞ്ഞ അപൂര്‍വ്വം നടന്‍മാരില്‍ ഒരാള്‍ തന്നെയാണ് താങ്കള്‍. മലയാള സിനിമയിലെ ഹാസ്യ ഭാവുകത്വത്തിന്റെ സലിം കുമാര്‍ പ്രത്യേക മേല്‍വിലാസം ഉണ്ടാക്കി. അതോടൊപ്പം, അച്ഛനുറങ്ങാത്ത വീടും, ആദാമിന്റെ മകന്‍ അബുവും തുടങ്ങിയ വേഷങ്ങള്‍ മലയാളിയുടെ ഇടനെഞ്ചില്‍ കനലായി ഇപ്പോഴും വിങ്ങുന്നു.

സലീം കുമാര്‍, അഭിനയകലയുടെ  കരുത്തുറ്റ മുഖമായ് മുന്നേറുക. ഒരുപാട്, ഒരുപാട് സന്തോഷങ്ങള്‍.

Content Highlights:Salimkumar celebrates 25 years in the film industry,TN Prathapan facebook post