ഇറച്ചി സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, സലിം കുമാർ | ഫോട്ടോ: എൻ.എം. പ്രദീപ് | മാതൃഭൂമി
സലിം കുമാറിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ രഞ്ജിത്ത് ചിറ്റാടെ അണിയിച്ചൊരുക്കുന്ന ചിത്രമാണ് 'ഇറച്ചി'. മാവേറിക് സിനിമയുടെ ബാനറിൽ ഒരുക്കുന്ന സൈക്കോളജിക്കൽ ഡ്രാമയായ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
സലിം കുമാറും ബിജു കുട്ടനുമടങ്ങുന്ന താരനിരയോടൊപ്പം ഒരുകൂട്ടം പുതുമുഖങ്ങളും അഭിനയിക്കുന്നു. മലയാളത്തിലെ പ്രമുഖ താരങ്ങളുടെയും ടെക്‌നിഷ്യൻമാരുടെയും ഒഫീഷ്യൽ ഫെയ്സ്ബുക്ക് പേജുകളിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. ചിത്രീകരണം സെപ്റ്റംബറിൽ ആരംഭിക്കും. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അർജുൻ രവി ആണ്.
എഡിറ്റിംഗ്: രാജേഷ് രാജേന്ദ്രൻ, ബിജിഎം: ഷെബിൻ മാത്യൂ, പ്രൊഡക്ഷൻ കൺട്രോളർ: സക്കീർ ഹുസൈൻ, കലാസംവിധാനം: എസ്.എ സ്വാമി, മേക്കപ്പ്: റോയ് ആന്റണി, ആക്ഷൻ: ജിതിൻ വക്കച്ചൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അഖിൽ കടവൂർ, ശബ്ദമിശ്രണം: ജസ്റ്റിൻ ജോസ്, പി.ആർ.ഒ: പി.ശിവപ്രസാദ്, സ്റ്റിൽസ്: ടി.ആർ കാഞ്ചൻ.
താരനിർണയം നടന്നു വരുന്ന ചിത്രത്തിൻ്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..