ലയാളികളുടെ പ്രിയനടന്‍ സലീം കുമാര്‍ ദൈവമേ കൈതൊഴാം k  കുമാറാകണം എന്ന ചിത്രം തിയേറ്ററിലെത്തിയിരിക്കുകയാണ്. ഈ ചിത്രത്തിനും കിട്ടി സെന്‍സര്‍ ബോര്‍ഡിന്റെ വക ഒരു നല്ല 'സമ്മാനം'. ഒരു പശുവാണ് ഇതിനൊക്കെ കാരണം.

ചിത്രത്തില്‍ ഉണ്ടായിരുന്ന പശുവിന്റെ രംഗം ഒഴിവാക്കണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചത്. ഒരു തരത്തിലും വിവാദമാകാന്‍ സാധ്യതയില്ലാത്ത ഒരു പാവം പശുവിനെയാണ് ചിത്രത്തില്‍ നിന്ന് നീക്കം ചെയ്തത്.

പശു ഇപ്പോള്‍ കൈവിട്ടു പോയിരിക്കുകയാണ്. പശു എന്ന വാക്ക് ഉപയോഗിച്ചാല്‍ വര്‍ഗീയമാകുമെന്നാണ് സെന്‍സര്‍ ബോര്‍ഡ് പറയുന്നത്. സെന്‍സര്‍ ബോര്‍ഡിനെ വെല്ലുവിളിച്ച് കോടതിയില്‍ പോയാല്‍ ചിത്രത്തിന്റെ റിലീസ് വൈകും. അതുകൊണ്ട് ആ രംഗം അണിയറ പ്രവര്‍ത്തകര്‍ വെട്ടിമാറ്റി.

ചെറുപ്പം മുതല്‍ വീട്ടില്‍ പശുവിനെ വളര്‍ത്തുന്ന തനിക്ക് തന്നെ ഈ ഗതി വന്നുവല്ലോ എന്ന് സലീം കുമാര്‍ പറയുന്നു. ഒന്നിനെയും വിമര്‍ശിക്കാനാത്ത സാഹചര്യമാണ് വന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ജയറാം നായകനാകുന്ന ഈ ചിത്രം ആക്ഷേപഹാസ്യത്തിലൂന്നിയാണ് കഥ പറയുന്നത്. അനുശ്രീയാണ് നായിക. നെടുമുടി വേണു, സുരഭി, ശ്രീനിവാസന്‍, മാമുക്കോയ, ഇന്ദ്രന്‍സ്, ശിവജി ഗുരുവായൂര്‍, മഞ്ജു, കുളപ്പുള്ളി ലീല എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.

Content Highlights: Salim Kumar daivame kaithozham k kumarakanam release censor board cut cow scene