എട്ടിലേറെ പീഡന ആരോപണങ്ങള്‍; സാജിദ് ഖാനെതിരേ പ്രതിഷേധം ശക്തം


സജിത് ഖാൻ

ബോളിവുഡ് സംവിധായകനും നിര്‍മാതാവും അവതാരകനുമായ സജിത് ഖാനെ ബിഗ് ബോസ് ഷോയില്‍ പങ്കെടുപ്പിക്കുന്നതിനെതിരേ കടുത്ത വിമര്‍ശനമാണ് നടക്കുന്നത്. ഒട്ടേറെ വനിതാ സിനിമാ പ്രവര്‍ത്തകരാണ് സജിത് ഖാനെതിരേ #മീടൂ ആരോപണം ഉന്നയിച്ചത്. ലൈംഗികാരോപണം നേരിടുന്ന വ്യക്തിയെ ബിഗ് ബോസ് ഷോയില്‍ പങ്കെടുപ്പിക്കുന്നതിനാലാണ് പ്രതിഷേധം ശക്തമാകുന്നത്.

രാജ്യത്ത് #മീടൂ കാമ്പയിന്‍ ശക്തമായ കാലത്ത് തന്നെ സജിത് ഖാന്‍ ആരോപണവിധേയനായിരുന്നു. ഓഡിഷന്റെ പേരില്‍ വിളിച്ചു വരുത്തിയാണ് പീഡനമെന്ന് ഇരകള്‍ പറയുന്നു. അഭിനയമെന്ന പേരില്‍ വിവസ്ത്രരാകാന്‍ നിര്‍ബന്ധിക്കുകയും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നുമാണ് വനിതാ സിനിമാപ്രവര്‍ത്തകര്‍ ആരോപിച്ചത്. ബോളിവുഡില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആത്മഹത്യ ചെയ്ത ഒരു നടിയും ഇയാളുടെ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് സഹോദരി വെളിപ്പെടുത്തിയിരുന്നു. ഒരു മാധ്യമ പ്രവര്‍ത്തകയും സജിത് ഖാനെതിരേ രംഗത്ത് വന്നു.



എട്ടിലേറെ സിനിമാപ്രവര്‍ത്തകരാണ് ഇയാളുടെ പീഡനത്തിന് ഇരയായ വിവരം പുറത്ത് പറഞ്ഞത്. ഇത്രയും ആരോപണങ്ങള്‍ ഉണ്ടായിട്ടും സജിത് ഖാനെ ഷോയില്‍ പങ്കെടുപ്പിക്കുന്ന അവതാകരന്‍ സല്‍മാന്‍ ഖാനെതിരേയും വിമര്‍ശനം ശക്തമാണ്. ഷെര്‍ലിന്‍ ചോപ്ര, തനുശ്രീ ദത്ത, സോന മഹാപത്ര തുടങ്ങി ഒട്ടേറെ നടിമാരാണ് സജിത് ഖാന്റെ സാന്നിധ്യത്തെ അപലപിച്ച് രംഗത്ത് വന്നത്.

Content Highlights: Sajid Khan, Bigg Boss controversy, Me too, sexual allegation, protest against show, salman khan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented