ടി പായൽ ഘോഷിന്റെ ലൈംഗികാരോപണത്തിൽ അനുരാഗ് കശ്യപിന് പിന്തുണയുമായി നടി സയാമി ഖേർ. അനുരാഗിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് നേരത്തേ പങ്കുവച്ച ട്വീറ്റ് റി ട്വീറ്റ് ചെയ്തായിരുന്നു സയാമിയുടെ പ്രതികരണം. 

'ആദ്യമായി അനുരാഗ് കശ്യപിനെ കണ്ടപ്പോൾ അദ്ദേഹമെന്നെ വീട്ടിലേക്ക് വിളിച്ചു. ഞാൻ എന്തെങ്കിലും പറയുംമുമ്പ് അദ്ദേഹം പറഞ്ഞു, എന്റെ മാതാപിതാക്കൾ എന്റെ കൂടെയാണ് താമസം. നിങ്ങൾ ഭയപ്പെടേണ്ട കാര്യമില്ല'

അദ്ദേഹം ബോളിവുഡിന്റെ 'ബാഡ് ബോയ്' ആയിട്ടായിരിക്കും അറിയപ്പെടുന്നത്. പുറംലോകത്തിന്റെ ധാരണകൾ വച്ച് മയക്കുമരുന്നും സ്ത്രീകളുമായി ജീവിക്കുന്ന ആളായിരിക്കും അദ്ദേഹം. എന്നാൽ ഞാൻ പിന്നീട് മനസിലാക്കിയ സത്യമനുസരിച്ച് ഈ ധാരണകൾക്ക് നേർ വിപരീതമായിരുന്നു അദ്ദേഹം".. സയാമി ട്വീറ്റ് ചെയ്തു.

ഇക്കഴിഞ്ഞ ദിവസമാണ് പായൽ ഘോഷ് അനുരാഗ് കശ്യപിനെതിരേ ലൈംഗികാരോപണവുമായി രംഗത്തെത്തുന്നത്. എബിഎൻ തെലുഗുവിന് നൽകിയ അഭിമുഖത്തിലാണ് പായൽ അനുരാഗിനെതിര ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്.തന്നെ ലൈംഗികമായി ഉപദ്രവിച്ച ശേഷം ഇത് സാരമുള്ള കാര്യമല്ലെന്നും തന്നോടൊപ്പം ജോലി ചെയ്ത ഹുമ ഖുറേഷി, മാഹി ഗിൽ എന്നീ താരങ്ങൾ ഒരു വിളിപ്പുറത്താണുള്ളതെന്നും അനുരാഗ് പറഞ്ഞതായി പായൽ ആരോപിക്കുന്നു.

എന്നാൽ ഇതിന് പിന്നാലെ അനുരാഗിന് പിന്തുണയുമായി ബോളിവുഡ് നടി താപ്സി പന്നുവും അനുരാഗിന്റെ മുൻഭാര്യയും നടിയുമായ കൽകിയും രംഗത്തെത്തിയിരുന്നു. താനറിയുന്ന ഏറ്റവും വലിയ ഫെമിനിസ്റ്റ് എന്നാണ് താപ്സി കുറിച്ചത്.

''പ്രിയ അനുരാഗ്, ഈ സോഷ്യൽ മീഡിയ സർക്കസ് നിങ്ങളിലേക്ക് കൊണ്ടു വരരുത്. തിരക്കഥകളിലൂടെ നിങ്ങൾ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനായി പോരാടി, നിങ്ങളുടെ പ്രൊഫഷണൽ ഇടത്തിലും വ്യക്തിഗത ജീവിതത്തിലും അവരുടെ സമഗ്രതയെ നിങ്ങൾ പ്രതിരോധിച്ചു. ഞാൻ അതിന് സാക്ഷിയായിട്ടുണ്ട്, വ്യക്തിപരവും തൊഴിൽപരവുമായ ഇടങ്ങളിൽ നിങ്ങൾ എല്ലായ്പ്പോഴും എന്നെ തുല്യതയോടെ കണ്ടു. വിവാഹമോചനത്തിനുശേഷവും നിങ്ങൾ എന്റെ സമഗ്രതയ്ക്കായി നിലകൊള്ളുന്നു. നമ്മൾ ഒന്നാകുന്നതിന് മുൻപ് തന്നെ സിനിമയിൽ എനിക്ക് അരക്ഷിതാവസ്ഥ തോന്നിയപ്പോൾ നിങ്ങൾ എന്നെ പിന്തുണച്ചു". എന്നാണ് അനുരാഗിന് പിന്തുണയേകി കൽകി കുറിച്ചത്.

പായലിന്റെ ഈ ആരോപണങ്ങൾ നിഷേധിച്ച് അനുരാഗും രംഗത്തെത്തിയിരുന്നു. പായലിന്റേത് അടിസ്ഥാനരഹിതമയ ആരോപണങ്ങളാണെന്നും തന്നെ നിശബ്ദനാക്കാനാണ് ശ്രമമെന്നുമാണ് അനുരാഗ് പ്രതികരിച്ചത്.


Content Highlights : Saiyami Kher Supports Anurag Kashyap On Me Too Allegations by actress Payal Ghosh