ചിരഞ്ജീവിയുടെ പുതിയ തെലുഗ് ചിത്രമായ സൈറ നരസിംഹ റെഡ്ഡിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ചിരഞ്ജീവിയുടെ പിറന്നാളിന് തൊട്ടു മുന്‍പുള്ള ദിവസമായ ഓഗസ്റ്റ് 21 നാണ് ട്രെയിലര്‍ റിലീസ് ചെയ്യുന്നത്.
 
സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രം ഒരു  ചരിത്ര സിനിമയാണ്. അമിതാഭ് ബച്ചന്‍, ജഗപതി ബാബു, നയന്‍താര, തമ്മന്ന, കിച്ച സുദീപ്, വിജയ് സേതുപതി, ബ്രഹ്മാജി എന്നിവര്‍ അഭിനയിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് സൈറാ നരസിംഹ റെഡ്ഡി. കോയിന്‍ഡെല്ലാ പ്രാഡക്ഷന്‍സിന് കീഴില്‍ ചിത്രം നിര്‍മിക്കുന്നത് റാംചരണാണ്‌.

എ.ആര്‍ റഹമാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. രവി വര്‍മനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്‌. 2019ല്‍ സിനിമ തിയ്യറ്ററിലെത്തും.Content Highlights: sairaa narasimha reddy, chiranjeevi new film, ramcharan producing saira narasimhareddy, nayanthaara