പ്രേമം എന്ന ചിത്രത്തിലെ മലരെന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ സായി പല്ലവി ഇനി ഡോക്ടര്‍ സായി പല്ലവിയാണ്. ജോര്‍ജിയയില്‍ എം ബി ബി എസ് വിദ്യാര്‍ത്ഥിനിയായിരുന്ന സായി പല്ലവി വൈദ്യ ശാസ്ത്രത്തില്‍ ബിരുദം പൂര്‍ത്തിയാക്കി.

എം ബി ബി എസ് പഠനം പൂര്‍ത്തിയാക്കിയെന്നും ഇനി ഡോക്ടറിന്റെ ജീവതമാണെന്നും നടി ട്വിറ്ററില്‍ കുറിച്ചു. 

കോഴ്‌സ് പൂര്‍ത്തിയാക്കി സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുന്ന സെല്‍ഫികളും സായി പല്ലവി ട്വിറ്ററില്‍ പങ്കുവെച്ചു. കോയമ്പത്തൂരാണ് സ്വദേശം. ദുല്‍ക്കര്‍ സല്‍മാന്‍ നായകനായെത്തിയ കലിയാണ് സായി പല്ലവി അവസാനമായി അഭിനയിച്ചത്.

Sai Pallavi