
Mastaan
കടൽ പറഞ്ഞ കഥ, ആൾക്കൂട്ടത്തിൽ ഒരുവൻ, ഇക്കാക്ക എന്നീ സിനിമകൾക്ക് ശേഷം സൈനു ചാവക്കാടൻ സംവിധാനം ചെയ്യുന്ന 'മസ്താൻ' എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ഹൈ ഹോപ്സ് ഫിലിം ഫാക്ടറി, ഹൈസീസ് ഇന്റർനാഷണൽ എന്നിവയുടെ ബാനറിൽ ബോണി അസ്സനാർ, റോബിൻ തോമസ്, സോണിയൽ വർഗീസ്, വിഷ്ണു വി.എസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കും.
നിത്യജീവിതത്തിൽ നാം കണ്ടില്ല എന്ന് നടിക്കുന്ന പലതും, നഷ്ടപ്പെടുത്തുന്നത് വരുംതലമുറയുടെ അവകാശം കൂടി ആണെന്ന് വിളിച്ചു പറയുന്ന 'മസ്താൻ' ചാലക്കുടിയുടെ പശ്ചാത്തലത്തിൽ ഓട്ടോ തൊഴിലാളിയായ ചെറുപ്പക്കാരന്റെയും സുഹൃത്തുക്കളുടെയും ജീവിതമാണ് മുന്നോട്ടുവെക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അപ്പു വൈപ്പിൻ ആണ്.
ഷിജു, ജിജോ ഭാവചിത്ര എന്നിവരാണ് ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. എഡിറ്റർ- ഷാൻ ആഷിഫ്, പ്രോജക്ട് ഡിസൈനർ- ബോണി അസ്സനാർ, പ്രൊഡക്ഷൻ കൺട്രോളർ- ഷജീർ അഴീക്കോട്, സംഗീതം- പ്രദീപ് ബാബു & ഭിമൽ പങ്കജ്, കലാ സംവിധാനം- ഷറീഫ്,കോസ്റ്റ്യൂം- ബിന്ദു എൻ.കെ പയ്യന്നൂർ, പി.ആർ.ഒ- പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
content highlights : sainu chavakkadan new movie mastaan title poster
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..