ചടങ്ങിൽ നിന്നും | photo: special arrangements
സൈജു കുറുപ്പിനെ നായകനാക്കി നവാഗതനായ സിന്റോ സണ്ണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കോതമംഗലത്തിനടുത്തുള്ള നാടുകാണിയില്‍ ആരംഭിച്ചു. പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തില്‍ ദര്‍ശനയും (സോളമന്റെ തേനീച്ചകള്‍ ഫെയിം) സ്രിന്ദയുമാണ് നായികമാരായി എത്തുന്നത്. കേരളത്തിലെ മലയോരങ്ങളിലെ ക്രൈസ്തവ കര്‍ഷക സമൂഹത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
ഫാദര്‍ പൗലോസ് കാളിയമേലിന്റെ പ്രാര്‍ത്ഥനയോടെയാണ് പൂജ ചടങ്ങുകള്‍ക്ക് തുടക്കമായത്. കോതമംഗലം മുനിസിപ്പല്‍ ചെയര്മാന് കെ.കെ. ടോമി, സൈജു കുറുപ്പ്, നെബില്‍ മാത്യു, ദര്‍ശന, വിനോദ് ഷൊര്‍ണൂര്‍ എന്നിവര്‍ ഭദ്രദീപം തെളിയിച്ചു. പ്രശസ്ത സംവിധായകനായ ജിബു ജേക്കബ് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. കലാഭവന്‍ റഹ്മാന് ഫസ്റ്റ് ക്ലാപ്പ് നല്‍കിയതോടെ ചിത്രീകരണം ആരംഭിച്ചു. സൈജുക്കുറുപ്പാണ് ആദ്യ ഷോട്ടില്‍ അഭിനയിച്ചത്.
.jpeg?$p=b4dacbe&&q=0.8)
അജു വര്‍ഗീസ്, വിജയരാഘവന്, ജഗദീഷ്, ജോണി ആന്റെണി, കോട്ടയം നസീര്‍, ജോളി ചിറയത്ത്, ശരണ്‍ രാജ്, ഷിജു മാടക്കര എന്നിവരും ചിത്രത്തിലുണ്ട്. തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ലയാണ് ചിത്രം നിര്‍മിക്കുന്നത്.
ബി.കെ. ഹരിനാരായണന്, സിന്റോ സണ്ണി എന്നിവരുടെ വരികള്‍ക്ക് ഓസേപ്പച്ചന്‍ ഈണം പകരുന്നു. ശ്രീജിത്ത് നായര്‍ ഛായാഗ്രഹണവും രതിന് രാധാകൃഷ്ണന് എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം -വിനോദ് പട്ടണക്കാടന്‍, കോസ്റ്റൂം ഡിസൈന്‍ -സുജിത് മട്ടന്നൂര്‍, മേക്കപ്പ് - മനോജ്, കിരണ്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ -ബോബി സത്യശീലന്, പ്രൊഡക്ഷന്‍ മാനേജര്‍ -ലിബിന് വര്‍ഗീസ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് -പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷന്‍ കണ്ട്രോളര് -പ്രശാന്ത് നാരായണന്, ഫോട്ടോ - അജീഷ് സുഗതന്, പി.ആര്.ഒ -വാഴൂര്‍ ജോസ്.
Content Highlights: saiju kurupp new movie shootting started
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..