ചിത്രത്തിന്റെ പോസ്റ്റർ | PHOTO: SPECIAL ARRANGEMENTS
മലയാളത്തിലെ പ്രമുഖ കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യർ ആദ്യമായി സംവിധായകയാവുന്ന 'മധുര മനോഹര മോഹം' ജൂൺ 16-ന് തിയേറ്ററുകളിൽ എത്തും. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രത്തിൽ രജിഷ വിജയൻ, സൈജു കുറുപ്പ്, ഷറഫുദ്ധീൻ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്.
ബുള്ളറ്റ് ഡയറീസ് എന്ന് ചിത്രത്തിന് ശേഷം B3M ക്രിയേഷൻസ് നിർമ്മിക്കുന്ന ചിത്രം എഴുതിയിരിക്കുന്നത് മഹേഷ് ഗോപാൽ, ജയ് വിഷ്ണു എന്നിവർ ചേർന്നാണ്. ചന്ദ്രു സെൽവരാജാണ് ചിത്രത്തിന്റെ ക്യാമറ. ചിരിയുടെ പശ്ചാത്തലത്തിൽ ഒരു മുഴുനീള എന്റർടെയിനറാണ് സ്റ്റെഫിയും സംഘവും ഒരുക്കിയിരിക്കുന്നത്.
ഹൃദയം, മൈക്ക് എന്നീ ചിത്രങ്ങൾക്ക് ശേഷം ഹിഷാം അബ്ദുൾവഹാബ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. ഹിഷാമിനെക്കൂടാതെ നവാഗതനായ ജിബിൻ ഗോപാലും ചിത്രത്തിന്റെ സംഗീതസംവിധാനം, പശ്ചാത്തലസംഗീതം എന്നിവ നിർവഹിക്കുകയും പ്രൊമോ സോങ്ങ് ഒരുക്കുകയും ചെയ്തിട്ടുണ്ട്. വിജയ രാഘവൻ, ബിന്ദു പണിക്കർ, അൽത്താഫ് സലിം, ബിജു സോപാനം, ആർഷ ബൈജു, സുനിൽ സുഖദ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അപ്പു ഭട്ടതിരി, മാളവിക വി.എൻ എന്നിവരാണ് ചിത്രത്തിന്റെ എഡിറ്റിങ്. പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, ആർട്ട് ഡയറക്ടർ: ജയൻ ക്രയോൺ, മേക്കപ്പ്: റോനെക്‌സ് സേവിയർ.
കോസ്റ്റ്യൂം :സനൂജ് ഖാൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: സുഹൈൽ വരട്ടിപ്പള്ളിയൽ, എബിൻ ഇ. എ (ഇടവനക്കാട്), സൗണ്ട് ഡിസൈനർ: ശങ്കരൻ എ. എസ്, കെ. സി സിദ്ധാർത്ഥൻ, സൗണ്ട് മിക്‌സ്: വിഷ്ണു സുജാതൻ. പി.ആർ.ഒ: വാഴൂർ ജോസ്, ആതിര ദിൽജിത്ത്, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, ഡിസൈനുകൾ: യെല്ലോടൂത്ത്‌സ്, കൊറിയോഗ്രാഫർ: ഇംതിയാസ് അബൂബക്കർ.
Content Highlights: saiju kurup sharafudeen rajisha vijayan in madhura manohara moham release date announced


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..