ഗാനത്തിൽ നിന്നും | PHOTO: SCREEN GRAB
സിൻ്റോസണ്ണി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'പാപ്പച്ചൻ ഒളിവിലാണ്' എന്ന ചിത്രത്തിൻ്റെ ആദ്യ വീഡിയോ ഗാനം റിലീസായി. ഹരിനാരായണൻ രചിച്ച് ഔസേപ്പച്ചൻ ഈണമിട്ട് എം. ജി. ശ്രീകുമാറും സുജാതയും പാടിയ 'മുത്തുക്കുട മാനം പന്തലൊരുക്കീല്ലേ' എന്ന ഗാനമാണ് പുറത്തിറങ്ങിയത്.
എം.ജി. ശ്രീകുമാറും സുജാതയും ഒരു ഇടവേളക്കുശേഷം വീണ്ടും ഒത്തുചേരുന്ന ഈ ഗാനത്തിൽ സൈജുക്കുറുപ്പും ദർശനയുമാണ് അഭിനയിച്ചിരിക്കുന്നത്. ഇരുവരുടേയും ബാല്യകാലത്തെ സൗഹൃദവും പ്രണയവുമൊക്കെയാണ് ഗാനരംഗത്തിലുള്ളത്.
തോമസ് തിരുവല്ല ഫിലിംസിൻ്റെ ബാനറിൽ തോമസ് തിരുവല്ലയാണ് ചിത്രം നിർമ്മിക്കുന്നത്. അജു വർഗീസ്, വിജയ രാഘവൻ, ജഗദീഷ്, ജോണി ആൻ്റണി, പ്രശാന്ത് അലക്സാണ്ടർ, ശിവജി ഗുരുവായൂർ, കോട്ടയം നസീർ, ജോളി ചിറയത്ത്, വീണാ നായർ, ശരൺ രാജ്, ഷിജു മാടക്കര എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
ഛായാഗ്രഹണം - ശ്രീജിത്ത് നായർ, എഡിറ്റിങ് - രതിൻ രാധാകൃഷ്ണൻ, കലാസംവിധാനം - വിനോദ് പട്ടണക്കാടൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺട്രോളർ -പ്രശാന്ത് നാരായണൻ. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഉടൻ പ്രദർശനത്തിനെത്തും. പി.ആർ.ഒ -വാഴൂർ ജോസ്.
Content Highlights: saiju kurup pappachan olivilanu first video song released
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..