പുതിയ ചിത്രം ബാസാറിന്റെ തിരക്കിലാണ് സെയ്ഫ് അലി ഖാന്‍. എന്നാല്‍ തിരക്കുകള്‍ക്കിടയിലും ഭാര്യ കരീനയ്ക്കും മകന്‍ തൈമൂറിനൊപ്പവും സമയം ചിലവഴിക്കാന്‍ എപ്പോഴും സമയം കണ്ടെത്താറുമുണ്ട് താരം. ജീവിതത്തില്‍ ജോലിക്കും  സ്വകാര്യ ജീവിതത്തിനും ശരിയായ രീതിയിലുള്ള അനുപാതം കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെ പറ്റി സെയ്ഫ് മാധ്യമങ്ങളോട് സംസാരിക്കുകയുണ്ടായി.

"ഇവിടെയാണ് നിങ്ങള്‍ ജോലിയെടുക്കുന്ന സ്ഥലം ഇതില്‍ നിന്നും പുറത്തു വന്നു മറ്റെവിടെയെങ്കിലും ജീവിക്കുക. ഇല്ലെങ്കില്‍ അത് നിങ്ങളെ ചവച്ചു തുപ്പും. എന്താണ് സംഭവിച്ചതെന്നു നിങ്ങള്‍ അറിയുക പോലുമില്ല. ജീവിതം ദുരിതപൂര്‍ണമാകും. എന്റെ മാതാപിതാക്കളെ പോലെ എനിക്കും സിനിമയ്ക്ക് പുറത്തു ഒരു ജീവിതമുണ്ട്. എന്റെ സന്തോഷം ഒരിക്കലും സിനിമകളെ അടിസ്ഥാനമാക്കിയല്ല .

എനിക്കിവിടെ അധികം സുഹൃത്തുക്കളില്ല. കാരണം ഞാന്‍ സൗഹൃദങ്ങള്‍ സൃഷ്ടിക്കാനല്ല ഇവിടെ വന്നത്. എനിക്കറിയാവുന്ന ചില നല്ല വ്യക്തികള്‍ക്ക് വേണ്ടി ഞാന്‍ ചിലപ്പോള്‍ ചില പാര്‍ട്ടികളില്‍ പങ്കെടുക്കാറുണ്ട്. അല്ലാത്തപക്ഷം ഞാന്‍ എന്റെ വ്യക്തിജീവിതത്തിനാണ് പ്രാധാന്യം നല്‍കുന്നത് കാരണം അതേ നിലനില്‍ക്കൂ. മാത്രമല്ല അത് ഞാന്‍ ആസ്വദിക്കുകയും വേണം. നാളെ അതെല്ലാം അവസാനിക്കും. ഒന്നും ചെയ്യാതെയും എവിടെയും പോകാതെയും അത് അവസാനിപ്പിക്കാന്‍ എനിക്കാകില്ല. ജീവിതം വളരെ വേഗമാണ് പൊായ്‌ക്കൊണ്ടിരിക്കുന്നത്." സെയ്ഫ് അലി ഖാന്‍ പറഞ്ഞു. 

saif ali khan on life and work saif ali khan kareena kapoor thaimur ali khan