ട്ടൗഡി കുടുംബത്തിലെ ഇളം തലമുറക്കാരനായ തെെമൂര്‍ അലിഖാൻ ജനിച്ചപ്പോൾ മുതൽ വാര്‍ത്തകളിലെ താരമാണ്. സെയ്ഫ് അലിഖാൻ-കരീന കപൂര്‍ ദമ്പതികളുടെ മകനായ  തെെമൂറിൻ്റെ  നീലക്കണ്ണുകളും തുടുത്ത കവിളുകളും ആരാധകര്‍ക്കിടയിൽ വലിയ ചർച്ചാവിഷയമാണ്. തെെമൂറിന് കൂടുതൽ രൂപസാദൃശ്യം അച്ഛൻ സെയ്ഫ് അലിഖാനോടാണോ അതോ അമ്മ കരീനയോടാണോ എന്ന വിഷയത്തിലാണ് ചർച്ച പൊടിപൊടിക്കുന്നത്.

തെെമൂറിന് പട്ടൗഡി കുടുംബത്തിൻ്റെ മുഖഛായയാണോ അതോ കപൂർ കുടുംബത്തിന്റെ മുഖഛായയാണോ എന്ന തരത്തിലുള്ള  ചര്‍ച്ചകൾ സെയ്ഫിനും കരീനക്കും ഇടയിൽ നടക്കുന്നുണ്ട്. കരീന കപൂര്‍ ഖാൻ എന്ന ഫാൻ പേജ് ട്വീറ്റ് ചെയ്തൊരു വീഡിയോയിൽ ഇക്കാര്യമുണ്ട്.

സെയ്ഫ് പറയുന്നത് ഇങ്ങനെയാണ്

കരീന പറയുന്നത് തെെമൂര്‍ തന്നെ പോലെ ആണെന്നാണ്. പക്ഷേ എനിക്കങ്ങനെ തോന്നുന്നില്ല. ചില ദിവസങ്ങളിൽ തെെമൂര്‍ കരീനയെ പോലെയിരിക്കും. എന്നാൽ മറ്റു ചില ദിവസങ്ങളിൽ എന്നെ പോലെയാണെന്ന് തോന്നും. കരീനയുടെ ചെെനീസ് മുഖഛായയാണ് ചിലപ്പോൾ തോന്നാറുള്ളത്. ചിലപ്പോൾ മംഗോളിയൻ മുഖഛായയും തോന്നും.