ഞാൻ ഇടതുപക്ഷക്കാരൻ, ഇക്കാലത്ത് ഇതൊന്നും പറയാൻ പറ്റാത്ത അവസ്ഥ -സെയ്ഫ്


താൻ വിശാലമായ കാഴ്ചപ്പാടുള്ള ഒരു ഇടതുപക്ഷക്കാരനാണെന്നും സിനിമയിലായാൽപ്പോലും ഏറ്റുമുട്ടലുകൾ കാണുമ്പോൾ അസ്വസ്ഥനാകുമെന്നും സെയ്ഫ് പറഞ്ഞു.

സെയ്ഫ് അലി ഖാൻ | ഫോട്ടോ: എ.എഫ്.പി

ബോളിവുഡ് ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സെയ്ഫ് അലിഖാൻ-ഹൃത്വിക് റോഷൻ ടീമിന്റെ വിക്രം വേദ. ചിത്രത്തിൽ എൻകൗണ്ടർ സ്പെഷലിസ്റ്റായ വിക്രം ആയാണ് സെയ്ഫ് എത്തുന്നത്. എന്നാൽ ഈ കഥാപാത്രത്തിന്റെ ചിന്തകളോടും പ്രവൃത്തികളോടും ഒരിക്കലും യോജിക്കാനാവില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് താരം. താൻ വിശാലമായ കാഴ്ചപ്പാടുള്ള ഒരു ഇടതുപക്ഷക്കാരനാണെന്നും സിനിമയിലായാൽപ്പോലും ഏറ്റുമുട്ടലുകൾ കാണുമ്പോൾ അസ്വസ്ഥനാകുമെന്നും സെയ്ഫ് പറഞ്ഞു.

വിക്രം വേദയുടെ പ്രചാരണത്തിനിടെയാണ് സെയ്ഫ് അലി ഖാൻ ഇക്കാര്യം പറഞ്ഞത്. മാഫിയ പ്രശ്നം നിയന്ത്രണാതീതമാകുമ്പോൾ, ഒരു കുറ്റവാളിയെ വെടിവച്ച് കൊല്ലുന്നു. യഥാർത്ഥത്തിൽ അയാൾ രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണോ അതോ വധിക്കുകയായിരുന്നോ എന്ന് അറിയിക്കാതെ തന്നെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ വധിക്കപ്പെട്ടതായി രേഖകളുണ്ടാക്കുന്നു. അതിനെയാണ് ഏറ്റുമുട്ടൽ അഥവാ 'വ്യാജ ഏറ്റുമുട്ടൽ' എന്ന് പറയുന്നത്. അത് പൂർണ്ണമായും നിയമ വിരുദ്ധമാനെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് താരം പറഞ്ഞു.



“എന്നാൽ ഇങ്ങനെയൊരു സംഭവം സിനിമാറ്റിക് ആയി അവതരിപ്പിക്കുന്നത് വലിയ അസ്വസ്ഥത ഉണ്ടാക്കുന്നു. എന്റെ കഥാപാത്രം അങ്ങനെയാണ് ചെയ്യുന്നത്. എന്നാൽ താനൊരു നല്ല വ്യക്തിയാണെന്ന് എൻ്റെ കഥാപാത്രത്തിന് ബോധ്യമുണ്ട്. കാരണം, ഇത് ആവശ്യമായതാണെന്ന് അദ്ദേഹം കരുതുന്നു", സെയ്ഫ് അലി ഖാൻ പറഞ്ഞു.

എല്ലാത്തിനുമപ്പുറം ഞാനൊരു ഇടതുപക്ഷക്കാരനാണ്. ഇക്കാലത്ത് ഇങ്ങനെയൊന്നും പറയാനാവുന്ന സാഹചര്യമാണോ എന്നറിയില്ല. പക്ഷേ, അതെ. താൻ‌ ലിബറലും വിശാലമായ ചിന്താ​ഗതിയുള്ളയാളുമാണ്. വിധിക്ക് മുമ്പ് എല്ലാവർക്കും ന്യായമായ വിചാരണയുണ്ടാകണമെന്ന് താനാ​ഗ്രഹിക്കുന്നുവെന്നും സെയ്ഫ് അലി ഖാൻ കൂട്ടിച്ചേർത്തു.

പുഷ്കർ-​ഗായത്രി ടീമിന്റെ സംവിധാനത്തിൽ 2017-ൽ വന്ന ഇതേ പേരിലുള്ള തമിഴ് ചിത്രത്തിന്റെ റീമേക്ക് ആണ് പുതിയ ബോളിവുഡ് ചിത്രം. പുഷ്കർ-​ഗായത്രി സംവിധായകർ തന്നെയാണ് ഹിന്ദി പതിപ്പും ഒരുക്കിയിരിക്കുന്നത്. ചിത്രം ഈ മാസം 30-ന് തിയേറ്ററുകളിലെത്തും.

Content Highlights: saif ali khan calls himself a liberal left wing, promotion of vikram vedha


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented