-
രാമായണകഥയെ പ്രമേയമാക്കി ഓം റൗട്ട് ഒരുക്കുന്ന പ്രഭാസ് ചിത്രമായ ആദിപുരുഷിൽ ബോളിവുഡ് താരം സെയ് ഫ് അലി ഖാൻ രാവണനായി എത്തുന്നു. നേരത്തെ ഓം റൗട്ടിന്റെ സൂപ്പർഹിറ്റ് ചിത്രം തൻഹാജിയിലും സെയ് ഫ് അലി ഖാൻ അഭിനയിച്ചിരുന്നു.
ഇതാദ്യമായാണ് പ്രഭാസും സെയ്ഫ് അലിഖാനും ഒന്നിക്കുന്നത്. പ്രഭാസ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സെയ് ഫ് അലി ഖാൻ ആദിപുരുഷിൽ പങ്കാളിയാകുന്നുവെന്നറിഞ്ഞതോടെ താൻ ആവേശത്തിലാണെന്നും അദ്ദേഹവുമൊത്ത് അഭിനയിക്കാൻ കാത്തിരിക്കുകയാണെന്നും പോസ്റ്റർ പങ്കുവെച്ചുകൊണ്ട് പ്രഭാസ് പറഞ്ഞു.
ആദിപുരുഷിന്റെ ഭാഗമാകാൻ കഴിഞ്ഞതിലും ജനപ്രിയതാരം പ്രഭാസുമായി ഒന്നിച്ചഭിനയിക്കാൻ അവസരം ലഭിച്ചതിലും താൻ ഏറെ സന്തോഷവാനാണെന്ന് സെയ് ഫ് അലി ഖാൻ അഭിപ്രായപ്പെട്ടു.
ത്രിഡി രൂപത്തിൽ ഒരുക്കുന്ന ചിത്രം ഹിന്ദി, തെലുങ്ക് ഭാഷകളിൽ ചിത്രീകരിക്കും. കൂടാതെ തമിഴ്, മലയാളം, കന്നഡ, കൂടാതെ മറ്റ് നിരവധി വിദേശ ഭാഷകളിലും ഡബ് ചെയ്യും.
ഭൂഷൺ കുമാർ, കൃഷൻ കുമാർ, ഓം റൗട്ട്, പ്രസാദ് സുതർ, രാജേഷ് നായർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഇപ്പോൾ പ്രീ പ്രൊഡക്ഷൻ ഘട്ടത്തിലാണ്. 2022 ൽ റിലീസിനായി തിയറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം.
Content Highlights :Saif Aki Khan to play the role of Ravan in Prabhas Movie Adipurush
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..