ല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറിയ നായികയാണ് സായ് പല്ലവി. പ്രേമത്തിലെ മലര്‍ മിസ് എന്ന വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടപ്പോള്‍ തെലുങ്കിലും തമിഴിലും സായിയെ തേടി നിരവധി അവസരങ്ങള്‍ വന്നു. ഇന്ന് ഏറെ  തിരക്കുള്ള ഒരു അഭിനേത്രിയാണ് സായി

ശേഖര്‍ കാമ്മൂല സംവിധാനം ചെയ്ത ഫിഡയിലൂടെ തെലുങ്കിൽ സായ് പല്ലവി അരങ്ങേറ്റം കുറിക്കുകയും മികച്ച അഭിപ്രായം നേടുകയും ചെയ്തു. വാണിജ്യപരമായി വിജയം നേടിയ ചിത്രം മലയാളത്തിലേക്ക് റീമേക്ക് ചെയ്യുന്നുണ്ട്. അതിനിടെ ഫിഡയുടെ നിര്‍മാതാവ് ദില്‍ രാജുവിന്റെ അടുത്ത ചിത്രം സായ് പല്ലവി നിരസിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

ശ്രീനിവാസ കല്യാണം എന്നാണ് ചിത്രത്തിന്റെ പേര്. കഥാപാത്രം ഇഷ്ടമായില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സായ് പല്ലവി അഭിനയിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞത്. സായ് പല്ലവിയുടെ മറുപടി നിര്‍മാതാവില്‍ അതൃപ്തിയുണ്ടാക്കിയെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിധിനാണ് ചിത്രത്തിലെ നായകന്‍. ബോളിവുഡ് താരം പൂജ ഹെഡ്ജ് ആണ് സായ് പല്ലവിക്ക് പകരം ചിത്രത്തിലെത്തുന്നത്.

സിനിമ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ വളരെ കാര്‍ക്കശ്യം പുലര്‍ത്തുന്ന താരമാണ് സായ് പല്ലവി. മണിരത്‌നം സംവിധാനം ചെയ്ത കാട്രുവെളിയിടെ എന്ന ചിത്രത്തിലെ നായികാവേഷം സായ് പല്ലവി നിരസിച്ചിരുന്നു. വിജയ് ചന്ദര്‍ സംവിധാനം ചെയ്യുന്ന വിക്രം ചിത്രത്തില്‍ നിന്നും സായി പിന്‍മാറിയിരുന്നു. 

Content Highlights: Sai Pallavi's Decision Upset Dil Raju, Shekhar Kammula fida, Srinivasa Kalyanam