വിക്രം ചിത്രത്തില്‍ നിന്ന് സായ് പല്ലവി പുറത്താകാന്‍ കാരണം മറ്റു ചിത്രങ്ങളുടെ തിരക്കാണെന്ന് റിപ്പോർട്ട്. പ്രതിഫലത്തിന്റെ പേരിലുണ്ടായ അഭിപ്രായവ്യത്യാസമാണ് സായിയുടെ പിന്മാറ്റത്തിന് പിന്നിലെന്ന് പ്രചരിച്ചതില്‍ വാസ്തവമില്ലെന്ന് നടിയോടടുപ്പമുള്ള വൃത്തങ്ങള്‍ പറയുന്നു.

മലയാളം, തെലുങ്ക്, തമിഴ് ഭാഷകളിൽ തിരക്കിലായതിനാലാണ് സായി പല്ലവി  വിക്രം ചിത്രം വേണ്ടെന്നു വച്ചത്. ഗൗതം മേനോന്‍ ചിത്രം ധ്രുവനച്ചിത്തരത്തിന്റെ ചിത്രീകരണത്തിന്റെ തിരക്കിലായിരുന്നു വിക്രം. രണ്ട് പേരുടേയും ഡേറ്റുകള്‍ ഒത്തുപോകാതെ വന്നപ്പോഴാണ് സായി പിന്മാറിയത്. സായിക്ക് പകരം തമന്നയാണ് വിക്രം ചിത്രത്തില്‍ നായികയായെത്തുന്നത്.

വിക്രമിന്റെ നായികയായി ഒരു പുതുമുഖ നായികയെ അവതരിപ്പിക്കാനാണ് സംവിധായകന്‍ വിജയ് ചന്ദര്‍ തീരുമാനിച്ചിരുന്നത്. രണ്ട് മലയാള ചിത്രങ്ങളിൽ തിളങ്ങിയെങ്കിലും തമിഴില്‍ താരതമ്യേന പുതുമുഖമാണ് സായി. 

എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന മാധവന്‍ ചിത്രത്തില്‍ സായിയാണ് നായിക. മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ചാര്‍ലിയുടെ റീമേക്കാണിത്.