തെന്നിന്ത്യൻ താരം സായ് പല്ലവിയുടെ സഹോദരി പൂജ കണ്ണനും സിനിമയിലേക്ക്. സ്റ്റണ്ട് സിൽവ സംവിധാനം ചെയ്യുന്ന ചിത്തിര സെവ്വാനം എന്ന ചിത്രത്തിലൂടെയാണ് പൂജ അഭിനയരം​ഗത്തേക്കെത്തുന്നത്. സമുദ്രക്കനിയാണ് ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്. മലയാളി താരം റിമ കല്ലിങ്കലും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സംവിധായകൻ എ.എൽ വിജയുടെ തിങ്ക് ബി​ഗ് സ്റ്റുഡിയോ ആണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥയും വിജയിന്റേതാണ്. ഡിസംബർ 3ന് സീ 5ലൂടെ ചിത്രം പ്രദർശനത്തിനെത്തും. 

നേരത്തെ എ.എൽ വിജയുടെ അസിസ്റ്റന്റായി പൂജ പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ കാര എന്ന ഹ്രസ്വ ചിത്രത്തിലും പ്രധാന വേഷത്തിൽ പൂജയെത്തിയിട്ടുണ്ട്. 

പ്രേമം എന്ന മലയാളം ചിത്രത്തിലൂടെ തെന്നിന്ത്യയൊട്ടാകെ ആരാധകരെ നേടിയ താരമാണ് സായ് പല്ലവി. ചിത്രത്തിന്റെ വൻ വിജയത്തിന് പിന്നാലെ തമിഴിലും തെലുങ്കിലും സൂപ്പർഹിറ്റ് ചിത്രങ്ങളിൽ സായ് പല്ലവി നായികയായെത്തി.

content highlights : Sai Pallavi's sister Pooja Kannan debut into movie, Samudrakani stunt silva