ടി സായ് പല്ലവിയുടെ പെരുമാറ്റം സഹതാരങ്ങള്‍ക്ക് സഹിക്കാനാകുന്നില്ല എന്ന ആരോപണവുമായി നടന്‍ നാഗശൗര്യ രംഗത്തെത്തിയിരുന്നു. എല്‍. വിജയ് സംവിധാനം ചെയ്യുന്ന കാരുവില്‍ നാഗശൗര്യയാണ് സായിയുടെ നായകന്‍. 

സമാനമായി മിഡില്‍ ക്ളാസ് അബ്ബായിയുടെ ചിത്രീകരണത്തിനിടെ സായി പല്ലവി നായകന്‍ നാനിയോട് ദേഷ്യപ്പെട്ടെന്നും ഇതേ തുടര്‍ന്ന് ഷൂട്ടിങ്ങ് സെറ്റില്‍ നിന്നും നാനി ഇറങ്ങിപ്പോയെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഈ വിവാദങ്ങളോട് ആദ്യമായി പ്രതികരിക്കുകയാണ് സായ്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സായിയുടെ പ്രതികരണം. കാരുവിന്റെ പ്രമോഷന്റെ ഭാഗമായി ചിത്രത്തിന്റെ എ.എല്‍ വിജയ് ഛായാഗ്രാഹകന്‍ നീരവ് ഷാ എന്നിവരോടൊപ്പമാണ് സായ് അഭിമുഖത്തിനെത്തിയത്. 

'ഞാന്‍ കാരണം നിങ്ങള്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടുവോ? സായ് പല്ലവി വിജയ്‌നോടും നീരവിനോടും ചോദിച്ചു. അവര്‍ക്ക് അങ്ങനെ തോന്നിയില്ലെന്നായിരുന്നു അവരുടെ മറുപടി. 

എന്റെ കൂടെ ജോലി ചെയ്യുന്ന ആര്‍ക്കെങ്കിലും അങ്ങനെ തോന്നിയിട്ടുണ്ടെങ്കില്‍ അത് നിര്‍ഭാഗ്യകരമാണ്. ഒരാളെ വേദനിപ്പിക്കാന്‍ എനിക്കറിയില്ല. എന്നെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ നിര്‍മാതാവിനോടോ സംവിധായകനോടോ പറയാമായിരുന്നു. എങ്കില്‍ മാത്രമേ നല്ല അന്തരീക്ഷം സെറ്റില്‍ ഉണ്ടാകൂ. 

നാഗശൗര്യയുടെ ചിന്തകളെ ഞാന്‍ ബഹുമാനിക്കുന്നു. അദ്ദേഹത്തിന് തോന്നിയത് എന്തോ അത് അദ്ദേഹത്തിന് പറയാം. ഞാന്‍ മന:പൂര്‍വം നാഗശൗര്യയെ വേദനിപ്പിച്ചിട്ടില്ല. അഥവാ അങ്ങനെ സംഭവിച്ചുവെങ്കില്‍ മാപ്പ്.' 

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിലൂടെ സിനിമയില്‍ നായികയായെത്തിയതാണ് സായ് പല്ലവി. മലയാളികളുടെ മനസ്സിനെ കീഴടക്കിയ സായി പതുക്കെ തമിഴിലേക്കും തെലുങ്കിലേക്കും ചുവടുമാറ്റി. താരത്തിന്റെ ആദ്യ തെലുങ്ക് ചിത്രം ഫിദ പ്രദര്‍ശന വിജയം നേടുകയും ചെയ്തു.

Content Highlights: Sai Pallavi Naga responds to Shaurya allegation Kaaru Movie