ല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിലൂടെ സിനിമയില്‍ നായികയായെത്തിയതാണ് സായ് പല്ലവി. മലയാളികളുടെ മനസ്സിനെ കീഴടക്കിയ സായി പതുക്കെ തമിഴിലേക്കും തെലുങ്കിലേക്കും ചുവടുമാറ്റി. താരത്തിന്റെ ആദ്യ തെലുങ്ക് ചിത്രം ഫിദ പ്രദര്‍ശന വിജയം നേടുകയും ചെയ്തു. പിന്നീട് തെലുങ്കിലും തമിഴിലും ഒരു പിടി നല്ല ചിത്രങ്ങളില്‍ സായ് പല്ലവി നായികയായെത്തി. ധനുഷ് പ്രധാനവേഷത്തിലെത്തിയ മാരിയായിരുന്നു സായ് പല്ലവിയുടെ പുതിയ തമിഴ്ചിത്രം. സിനിമ വിജയമാവുക മാത്രമല്ല സായ് പല്ലവിയുടെ തകര്‍പ്പന്‍ നൃത്തചുവടുകളുള്ള റൗഡി ബേബി എന്ന ഗാനം സൂപ്പര്‍ ഹിറ്റാവുകയും ചെയ്തു.

സായ് പല്ലവി അവസാനം വേഷമിട്ട തെലുങ്കു ചിത്രം 'പാടി പാടി ലേച്ചേ മനസ്സു' ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു. ശര്‍വാനന്ദാണ് ചിത്രത്തിലെ നായകന്‍. സിനിമയുടെ പരാജയം നിര്‍മാതാവ് സുധാകര്‍ ചെറുകുരിക്ക് കനത്ത ആഘാതമായി. സിനിമയുടെ റിലീസിന് ശേഷം കരാര്‍ പ്രകാരം 40 ലക്ഷം രൂപ കൂടി നിര്‍മാതാവ് സായ് പല്ലവിക്ക് നല്‍കണമായിരുന്നു. എന്നാല്‍ സിനിമ പരാജയമായതിന്റെ പശ്ചാത്തലത്തില്‍ സായ് പല്ലവി ആ തുക വേണ്ടെന്ന് പറഞ്ഞു. നടി തുക സ്വീകരിക്കാതെ വന്നപ്പോള്‍ നിര്‍മാതാവ് കടുത്ത ആശങ്കയിലായി. സായ് പല്ലവിയുടെ മാതാപിതാക്കളെ വിളിച്ച് ബാക്കി പണം സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു. എന്നാല്‍ മകളുടെ തീരുമാനത്തെ തങ്ങള്‍ മാനിക്കുന്നുവെന്നാണ് മാതാപിതാക്കള്‍ നിര്‍മാതാവിനോട് പറഞ്ഞത്. സായ് പല്ലവിയുടെ സമീപനം നിര്‍മാതാവിനെ ആശ്ചര്യപ്പെടുത്തിയിരിക്കുകയാണ്. നോട്ടുകെട്ടുകള്‍ ഭരിക്കുന്ന ഇന്‍ഡസ്ട്രിയില്‍ വ്യത്യസ്തയായിരിക്കുകയാണ് സായ് പല്ലവി.

നേരത്തേ സായ് പല്ലവിക്കെതിരേ സഹതാരങ്ങള്‍ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു. എ.എല്‍ വിജയ് സംവിധാനം ചെയ്ത 'കാരു' എന്ന ചിത്രത്തിലെ നായകന്‍ നാഗശൗര്യയാണ് അതിലൊരാള്‍. സെറ്റില്‍ അനാവശ്യമായ കാര്യങ്ങള്‍ക്ക് സായ് ബഹളം വയ്ക്കുമെന്നും പ്രൊഫഷണലല്ലാതെ പെരുമാറുന്നുവെന്നും നാഗശൗര്യ ആരോപിച്ചിരുന്നു.

സൂപ്പര്‍ ഹിറ്റ് ചിത്രം ഫിദക്ക് ശേഷം സായി നായികയായി എത്തിയ മിഡില്‍ ക്‌ളാസ് അബ്ബായ് (എം.സി.എ.) എന്ന തെലുങ്കു ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ നായകന്‍ നാനിയോട് ദേഷ്യപ്പെട്ടുവെന്നും ഇതേ തുടര്‍ന്ന് നാനി ഷൂട്ടിങ്ങ് സെറ്റില്‍ നിന്നും ഇറങ്ങി പോയെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഈ ആരോപണങ്ങള്‍ക്കൊന്നും സായ് പല്ലവി മറുപടി പറഞ്ഞില്ല. മാത്രമല്ല ഒട്ടനവധി സിനിമകളാണ് നടിയെ ഇപ്പോള്‍ തേടിയെത്തുന്നത്. സായ് പല്ലവി പ്രശ്‌നക്കാരിയാണെങ്കില്‍ ഇത്രയും സിനിമകള്‍ താരത്തെ തേടിവരുമോ എന്ന് ചോദിക്കുകയാണ് ആരാധകര്‍. 

Content Highlights: sai pallavi gives up remuneration for movie Padi Padi Leche Manasu maari 2 rowdy baby song